Wayanad Landslide Day 7: വയനാട് ഉരുൾപൊട്ടലിൽ മരണം 380 കവിഞ്ഞു, കണ്ടെത്താനുള്ളത് 180 പേരെ!

Wayanad Landslide Latest Upsdates: ഇന്നലെ നടത്തിയ തിരച്ചിലിനൊടുവിൽ വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ 380 ആയി ഉയർന്നിരുന്നു.  ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത

Written by - Zee Malayalam News Desk | Last Updated : Aug 5, 2024, 06:54 AM IST
  • ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവര്‍ക്കായുള്ള തിരച്ചിൽ ഏഴാം ദിവസമായ ഇന്നും നടക്കും
  • ഇന്ന് മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തിരച്ചിൽ നടക്കുന്നത്
  • ദൗത്യസംഘത്തിന്‍റെ നേതൃത്വത്തിലായിരിക്കും ഇന്നും തിരച്ചിൽ
Wayanad Landslide Day 7: വയനാട് ഉരുൾപൊട്ടലിൽ മരണം 380 കവിഞ്ഞു, കണ്ടെത്താനുള്ളത് 180 പേരെ!

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവര്‍ക്കായുള്ള തിരച്ചിൽ ഏഴാം ദിവസമായ ഇന്നും നടക്കും. ഇന്ന് മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തിരച്ചിൽ നടക്കുന്നത്. ദൗത്യസംഘത്തിന്‍റെ നേതൃത്വത്തിലായിരിക്കും ഇന്നും തിരച്ചിൽ. 

Also Read: ചാലിയാർ പുഴയിൽ തെരച്ചിലിന് പോയ രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി; 18 പേരാണ് വനത്തിൽ കുടുങ്ങിയത്

ഇന്നലെ നടത്തിയ തിരച്ചിലിനൊടുവിൽ വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ 380 ആയി ഉയർന്നിരുന്നു.  ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സൈന്യത്തിന്റെ നേതൃത്വത്തിൽ റഡാർ ഉപയോ​ഗിച്ചുള്ള പരിശോധന ഇന്നും തുടരുമെന്നും റിപ്പോർട്ടുണ്ട്.

Also Read: ഇന്ന് മിഥുന രാശിക്കാർക്ക് മികച്ച ദിനം, മീന രാശിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും, അറിയാം ഇന്നത്തെ രാശിഫലം!

മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി രാവിലെ തന്നെ തിരച്ചിൽ ആരംഭിക്കും. വീടുകൾക്കുമേൽ നാൽപത് അടിയോളം ഉയരത്തിൽ കല്ലും മണ്ണും അടിഞ്ഞിരിക്കുന്നതാണ് തിരച്ചിലിന് വെല്ലുവിളിയാകുന്നതെന്നാണ് റിപ്പോർട്ട്. ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് തുടങ്ങിയ പരിസരങ്ങളിലാണ് പരിശോധന നടക്കുന്നത്. മലപ്പുറത്ത് ചാലിയാറിലും മൃതദേഹങ്ങൾ കണ്ടെത്താനായി വ്യാപകമായ തിരച്ചിൽ തുടരുകയാണ്.  ജില്ലാ ഭരണകൂടത്തിന്‍റെ കണക്ക് അനുസരിച്ച് ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. 17 ക്യാമ്പുകളിലായി 2551 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുമുണ്ട്.

Also Read: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!

ഇതിനിടയിൽ ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളിൽ എട്ട് മൃതദേഹങ്ങൾ ഇന്നലെ രാത്രി സംസ്കരിച്ചു.  പുത്തുമലയിലെ ഹാരിസൺ മലയാളത്തിന്‍റെ ഭൂമിയിലാണ് മൃതദേഹങ്ങൾ രാത്രി 10 മണിയോടെ സംസ്കരിച്ചത്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങളാണ് ആദ്യം സംസ്ക്കരിക്കുകയെന്ന് മന്ത്രി രാജൻ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. മൃതദേഹങ്ങൾ സർവ്വമത പ്രാർത്ഥനയോടെയാണ് സംസ്കരിച്ചത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News