Wayanad Landslide: വയനാട് ദുരന്തം: ഇതുവരെ കണ്ടെത്തിയത് 135 മൃതദേഹങ്ങൾ; കണ്ടെത്താൻ ഇനിയും നിരവധി പേർ

കര-നാവിക സേനകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കനത്ത മഴയ്ക്ക് പിന്നാലെ വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്.     

Written by - Zee Malayalam News Desk | Last Updated : Jul 31, 2024, 06:00 AM IST
  • കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഇന്നലെ വയനാട്ടിലുണ്ടായത്.
  • പുലർച്ചെയോടെയുണ്ടായ ഉരുൾപൊട്ടലിന് പിന്നാലെ കുത്തിയൊലിച്ചെത്തിയ വെള്ളം ചൂരൽമല ടൗൺ പൂര്‍ണമായും ഇല്ലാതാക്കി.
Wayanad Landslide: വയനാട് ദുരന്തം: ഇതുവരെ കണ്ടെത്തിയത് 135 മൃതദേഹങ്ങൾ; കണ്ടെത്താൻ ഇനിയും നിരവധി പേർ

വയനാട്: വയനാട്ടിൽ താൽക്കാലികമായി നിർത്തിവെച്ച രക്ഷാപ്രവർത്തനം രാവിലെ 7 മണിയോടെ പുനരാരംഭിക്കും. പലയിടത്തായി കുടുങ്ങിക്കടന്നവരെ ഇന്നലെ രക്ഷിച്ചിരുന്നു. മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ ആളുകളെ രക്ഷിച്ചത്. കൂടാതെ ഈ മേഖലയിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ച് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഇന്നലെ വയനാട്ടിലുണ്ടായത്. പുലർച്ചെയോടെയുണ്ടായ ഉരുൾപൊട്ടലിന് പിന്നാലെ കുത്തിയൊലിച്ചെത്തിയ വെള്ളം ചൂരൽമല ടൗൺ പൂര്‍ണമായും ഇല്ലാതാക്കി. 135 പേരാണ് ഇതുവരെ ദുരന്തത്തിൽ മരിച്ചത്. ഇനിയും 200ൽ അധികം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇപ്പോഴും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായിട്ടില്ല.

Also Read: Wayanad landslide: നാട് കണ്ട ഏറ്റവും വലിയ ദുരന്തം; വയനാട്ടിലെ ദാരുണ ചിത്രങ്ങൾ

 

ഏറെ ദുഷ്ക്കരമായിരുന്നു ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനം. പുപുഞ്ചിരിമുട്ടം ഭാഗത്തേക്ക് മണിക്കൂറുകളെടുത്ത് താൽക്കാലിക പാലം നിർമ്മിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കയര്‍ കെട്ടി വഴിയൊരുക്കിയ ശേഷം പലയിടത്തായി കുടുങ്ങിക്കിടന്ന 300 ഓളം പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News