Wayanad Student Death : സിദ്ധാർഥന്റെ മരണം; സിബിഐ സംഘം വയനാട്ടിൽ എത്തി

Wayanad Student Death Updates : സിദ്ധാർഥന്റെ മരണം നടന്ന ഏകദേശം രണ്ടാ മാസത്തിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്   

Written by - Zee Malayalam News Desk | Last Updated : Apr 6, 2024, 05:14 PM IST
  • വൈത്തിരി റസ്റ്റ് ഹൗസിൽ വെച്ച് സംഘം ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി.
  • വയനാട് എസ് പി നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥൻ ടി എൻ സജീവ്.
Wayanad Student Death : സിദ്ധാർഥന്റെ മരണം; സിബിഐ സംഘം വയനാട്ടിൽ എത്തി

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വയനാട്ടിലെത്തി. സിബിഐ എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. വയനാട് എസ്പിയുമായി കൂടിക്കാഴ്‌ച നടത്തിയ സംഘം കേസിന്റെ വിശദാംശങ്ങൾ തേടി. ഇന്ന് ഏപ്രിൽ ആറാം തീയതി ഉച്ചയോടെയാണ് സിബിഐ സംഘം വയനാട്ടിലെത്തിയത്. വൈത്തിരി റസ്റ്റ് ഹൗസിൽ വെച്ച് സംഘം ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി. 

വയനാട് എസ് പി നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥൻ ടി എൻ സജീവ്. സംസ്ഥാന സർക്കാർ ഈ കേസ് അട്ടിമറിക്കാൻ പരമാവധി ശ്രമിച്ചുവെന്നും സിബിഐ അന്വേഷണം ഏറ്റെടുത്തതിൽ ആശ്വാസമുണ്ടെന്നും സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ്  പറഞ്ഞു.

ALSO READ : Wayanad Student Death : 8 മാസത്തോളം സിദ്ധാർഥ് റാഗിങ്ങിനിരയായി, പക്ഷെ ആന്റി റാഗിങ് കമ്മിറ്റി അറഞ്ഞില്ല; ഇത് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമെന്ന് ആരോപണം

സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും രണ്ട് മാസത്തിന് ശേഷമാണ് രേഖകൾ കൈമാറിയതെന്നും സിദ്ധാർഥന്റെ അച്ഛൻ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കാതെ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കി. ഇതോടെ, സിബിഐ അന്വേഷണത്തിന് ഉടൻ വിജ്ഞാപനമിറക്കറണമെന്ന് കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. 

ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനമിറങ്ങിയതോടെ നടപടികൾ വേഗത്തിലാക്കിയ സിബിഐ സംഘം എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News