തിരുവനന്തപുരം: കണിയാപുരം സ്വദേശിയായ വീട്ടമ്മയെ മദ്യം നൽകി ഭർത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും സംഭവത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും വനിത കമ്മീഷൻ അറിയിച്ചു.
Also read: മദ്യം കുടിപ്പിച്ച് ഭർത്താവും കൂട്ടരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു
കേസിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു. ഇവരുടെ മൊഴി വീണ്ടും വിശദമായി രേഖപ്പെടുത്തിയ ശേഷമായിരിക്കും കസ്റ്റഡിയിലുള്ളവരെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭർത്താവാണ് യുവതിയെ സംഭവസ്ഥലത്ത് കൊണ്ടുപോയത്. അവിടെവച്ച് യുവതിയ്ക്ക് മദ്യം നല്കിയശേഷം പീഡിപ്പിക്കുകയായിരുന്നു.