തിരുവനന്തപുരം കോർപറേഷനിലെ വനിതാ ശുചീകരണ തൊഴിലാളികൾക്ക് ആദരവുമായി വേൾഡ് മലയാളി കൗൺസിൽ

ഡബ്ലുഎംസി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, WMCയുടെ സമുന്നതരായ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.  

Written by - Zee Malayalam News Desk | Last Updated : Mar 13, 2023, 09:01 PM IST
  • ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി മുഖ്യാഥിതി ആയിരിക്കും
തിരുവനന്തപുരം കോർപറേഷനിലെ വനിതാ ശുചീകരണ തൊഴിലാളികൾക്ക് ആദരവുമായി വേൾഡ് മലയാളി കൗൺസിൽ

ലോക വനിതാ ദിനത്തോടാനുബന്ധിച്ച് തിരുവനന്തപുരം കോർപറേഷനിലെ വനിതാ ശുചീകരണ തൊഴിലാളികളെ വേൾഡ് മലയാളി കൗൺസിൽ കവടിയാർ ചാപ്റ്റർ (ട്രാവൻകൂർ പ്രോവിൻസ്) ആദരിക്കുന്നു. നാളെ 
മാർച്ച് 14 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ന് തിരുവനന്തപുരം ജവഹർ നഗർ ബി-കാൻഡി ബിൽഡിംഗ്സ് മുത്തൂറ്റ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ  അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി മുഖ്യാഥിതി ആയിരിക്കും. ഡബ്ലുഎംസി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, WMCയുടെ സമുന്നതരായ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.

1995-ൽ അമേരിക്കയിൽ തുടങ്ങിയ വേൾഡ് മലയാളി കൗൺസിൽ എന്ന മലയാളികളുടേത്‌ മാത്രമായ ഈ സംഘടനയിൽ വിവിധ രാജ്യങ്ങളിൽ വസിക്കുന്നവരും സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ പ്രമുഖർ അംഗങ്ങളായുണ്ട്. പ്രവാസികളുടെ  കൂട്ടായ്മയ്ക്കും, കലാ സാംസ്‌കാരിക വളർച്ചയ്ക്കും, പൊതുവായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി കക്ഷി രാഷ്ട്രീയ ജാതി-മത താല്പര്യങ്ങൾക്കതീതമായി പ്രവർത്തിച്ചുവരുന്നു. 

കേരളത്തിലുൾപ്പടെ സമൂഹത്തിൽ അശരണരുടെയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ആവശ്യങ്ങളറിഞ്ഞു സഹായിക്കുവാൻ 5 ഭൂഖണ്ഡങ്ങളിലായി മുപ്പത്തിലേറെ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന 65 പ്രൊവിൻസുകളിലെ അംഗങ്ങൾ എന്നെന്നും സന്നദ്ധരാണ്.
ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിക്കപ്പെടുന്ന കേരളത്തെ ശുചിയായി സൂക്ഷിക്കുവാൻ ബദ്ധപ്പെടുന്ന ഈ സഹോദരിമാരെ  ആദരിക്കുന്ന ഈ മഹനീയ ചടങ്ങിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News