മധുരം നുകരാൻ ചുരം കയറാം; വയനാടിന്‍റെ സൗന്ദര്യത്തിൽ ബീ ക്രാഫ്റ്റ്‌ ഹണി മ്യൂസിയം

വെറുതെ ഒരു മധുരം നുകരുക എന്നതിനപ്പുറം മനുഷ്യന്റെ ആയുസ്സിനെ ആരോഗ്യത്തോടെ നില നിർത്താനാവശ്യമായ തേനുകളും തേനറിവുകളും ഉപയോഗിക്കേണ്ട രീതികളും ഇവിടെ നിങ്ങൾക്ക് നൽകും. യൗവ്വനം നിലനിർത്താനാവശ്യമായ റാണി തേനീച്ചയുടെ സൂപ്പർ ഫുഡായ റോയൽ ജല്ലി മിക്സഡ് ഹണിയും ബീക്രാഫ്റ്റിന്റെ ഈ ഹണി മ്യൂസിയത്തിൽ ലഭ്യമാണ്. വിപണനം മാത്രമല്ല തേനിന്റെ ഗുണമേന്മ പരിശോധനയെക്കുറിച്ചും ആരോഗ്യ സംരക്ഷണമേന്മയെ കുറിച്ചും ആളുകളിൽ അവബോധം സൃഷ്ടിക്കാനുള്ള ക്ലാസ്സുകളും തേൻ മ്യൂസിയം നൽകുന്നുണ്ട്.  

Written by - ടി.പി പ്രശാന്ത് | Edited by - Zee Malayalam News Desk | Last Updated : Jul 20, 2022, 07:48 PM IST
  • തേൻ സംഭരിച്ച്, സംസ്ക്കരിച്ച്, ഗുണമേന്മ പരിശോധന നടത്തി ബീക്രാഫ്റ്റ് എന്ന ബ്രാൻഡിൽ ഇന്ത്യക്കകത്തും പുറത്തും വിപണനം നടത്തുകയാണ്.
  • ഗുണനിലവാരം കുറഞ്ഞ തേനുകളും വ്യാജ തേനുകളും തിരിച്ചറിയാനും വൈത്തിരിയിലെ ഉസ്മാൻ മദാരിയുടെ തേൻ മ്യൂസിയം നമ്മെ സഹായിക്കും.
  • മനുഷ്യന്റെ ആയുസ്സിനെ ആരോഗ്യത്തോടെ നില നിർത്താനാവശ്യമായ തേനുകളും തേനറിവുകളും ഉപയോഗിക്കേണ്ട രീതികളും ഇവിടെ നിങ്ങൾക്ക് നൽകും.
മധുരം നുകരാൻ ചുരം കയറാം; വയനാടിന്‍റെ സൗന്ദര്യത്തിൽ ബീ ക്രാഫ്റ്റ്‌ ഹണി മ്യൂസിയം

വയനാട്: വയനാട് ഒരു നാട് മാത്രമല്ല മറിച്ച് വശ്യമനോഹരമായ കാഴ്ചകളുടെ സ്വർഗ ഭൂമിയാണ്. എന്നാൽ ഇന്ന് അതിനുമപ്പുറം മറ്റൊന്നുകൂടി വയനാടിനെ ആകർഷകമാക്കുന്നുണ്ട്. കാടിന്‍റെ രുചിശാല പകർന്ന സ്വാദ് നേരിട്ട് അറിയാൻ ഒരിടം ഒരുങ്ങിയിരിക്കുകയാണ് വയനാട്ടിൽ.  ചുരം കയറിവരുന്നവരെ വരവേൽക്കാൻ തേനീച്ചകളും തേനീച്ച കൂട്ടങ്ങളും അവിടെ കാത്തിരിക്കുന്നുണ്ട്. കൂടാതെ മറ്റനവധി അത്ഭുത കാഴ്ചകളും അവിടെയുണ്ട്. മാധുര്യമൂറുന്ന തേൻ കാഴ്ചകൾ കാണാനും, ഗുണനിലവാരമുള്ള വ്യത്യസ്ത തേനുകൾ രുചിച്ചു നോക്കാനും  മാത്രമല്ല, മൂളിപ്പറക്കുന്ന തേനീച്ചകളുടെ തേൻ ശേഖരണ പ്രക്രീയയും തേനിന്റെ സംസ്കരണ രീതികളും നേരിട്ട് കാണാനും ഗുണനിലവാരം കുറഞ്ഞ തേനുകളും വ്യാജ തേനുകളും തിരിച്ചറിയാനും വൈത്തിരിയിലെ ഉസ്മാൻ മദാരിയുടെ തേൻ മ്യൂസിയം  നമ്മെ സഹായിക്കും.

വളരെയധികം ഔഷധഗുണമുള്ള ഒരു പ്രകൃതിദത്ത ഉത്പന്നമാണ്  തേൻ. നേരിട്ടും പലവിധ ഔഷധങ്ങളിൽ ചേർത്തും നാമത് ഉപയോഗിച്ചുവരുന്നു. പക്ഷേ പലപ്പോഴും ഉപയോഗിക്കുന്ന തേനിന്റെ ഗുണമേന്മ കുറവുകൊണ്ട് പ്രതീക്ഷിച്ച ഫലം നമുക്ക് ലഭിക്കുന്നില്ല. ഇവിടെയാണ് തേനിന്റെ ശാസ്ത്രീയ സംസ്കരണവും ഗുണമേന്മ പരിശോധനയും പ്രസക്തമാകുന്നത്. ഈ കാര്യങ്ങൾ നമുക്ക് നേരിട്ട് കണ്ട് ബോധ്യമാകും എന്നുള്ളതാണ് തേൻ മ്യൂസിയത്തിന്റെ പ്രസക്തി. 
ഇന്ത്യയിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും   ഹണി മ്യൂസിയമാണ്  ഇത്.

Read Also: എം.എം.മണിയെ തള്ളി സ്പീക്കർ. കെ.കെ.രമക്കെതിരായ വിധി പരാമർശം പിൻവലിച്ച് എം.എം. മണി

ചെറുതേൻ സ്വന്തമായി ഉൽപ്പാദിപ്പിക്കുന്ന ബീക്രാഫ്റ്റ്‌ അംഗീകൃത തേൻ കൃഷിക്കാരിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും തേൻ സംഭരിച്ച്, സംസ്ക്കരിച്ച്, ഗുണമേന്മ പരിശോധന നടത്തി ബീക്രാഫ്റ്റ് എന്ന ബ്രാൻഡിൽ  ഇന്ത്യക്കകത്തും പുറത്തും വിപണനം നടത്തുകയാണ്. കാട്ടുതേൻ, തുളസിയുടെ പൂവിൽ നിന്ന് ശേഖരിക്കുന്ന തുളസി തേൻ, അയമോദക ചെടിയുടെ പൂവിൽ നിന്ന് ശേഖരിക്കുന്ന തേൻ, ലിച്ചി തേൻ, വയനാടൻ തേൻ, പൂമ്പൊടി, ഡ്രൈ ഫ്രൂട്ട്സ്, ഗാർളിക് ഹണി, ആദിവാസികൾ കാട്ടിൽ നിന്ന് ശേഖരിക്കുന്ന ട്രൈബൽ ഹണി ബീ വാക്സ് ക്രീം തുടങ്ങി വൈവിധ്യമാർന്ന തേനുകളാലും തേൻ ഉൽപ്പന്നങ്ങളുമായി സമ്പൽ സമ്യദ്ധമാണ് ഹണി മ്യൂസിയം. ഓരോ തേനിനും ഓരോ ഗുണങ്ങളാണ്. 
ശരീരവും ആരോഗ്യവും സംരക്ഷിക്കുന്നത് മുതൽ രോഗ പ്രതിരോധ ശേഷിക്കും വിവിധ രോഗ ചികിത്സക്കും തേൻ ഔഷമാണ്. 

Honey

വെറുതെ ഒരു മധുരം നുകരുക എന്നതിനപ്പുറം മനുഷ്യന്റെ ആയുസ്സിനെ ആരോഗ്യത്തോടെ നില നിർത്താനാവശ്യമായ തേനുകളും തേനറിവുകളും ഉപയോഗിക്കേണ്ട രീതികളും ഇവിടെ നിങ്ങൾക്ക് നൽകും. യൗവ്വനം നിലനിർത്താനാവശ്യമായ റാണി തേനീച്ചയുടെ സൂപ്പർ ഫുഡായ റോയൽ ജല്ലി മിക്സഡ് ഹണിയും ബീക്രാഫ്റ്റിന്റെ ഈ ഹണി മ്യൂസിയത്തിൽ ലഭ്യമാണ്. വിപണനം മാത്രമല്ല തേനിന്റെ ഗുണമേന്മ പരിശോധനയെക്കുറിച്ചും ആരോഗ്യ സംരക്ഷണമേന്മയെ കുറിച്ചും ആളുകളിൽ അവബോധം സൃഷ്ടിക്കാനുള്ള ക്ലാസ്സുകളും തേൻ മ്യൂസിയം നൽകുന്നുണ്ട്. 

Read Also: മാസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന കടുവ കൂട്ടിലായി

തേനീച്ച കൃഷി മുതൽ തേൻ സംസ്കരണം, വിപണനം വരെയുള്ള എല്ലാ കാര്യങ്ങളും വിശദമായി മനസ്സിലാക്കാൻ സന്ദർശകർക്ക് അവസരം നൽകുന്ന തേൻ മ്യൂസിയത്തിലെ സന്ദർശനം വളരെയധികം പ്രയോജനപ്രദമാകും എന്ന കാര്യത്തിൽ സംശയമില്ല. ഖാദി ബോർഡിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹണി പ്രൊസ്സ്സിംഗ് പ്ലാൻറ്  കർഷകർക്കും തേനീച്ച കൃഷിയെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്കും ഫല പ്രദമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് പ്രവർ ത്തിക്കുന്നത്. കൂടാതെ ബീക്രാഫ്റ്റ് ഉൽപന്നങ്ങൾ www.beecrafthoney.com എന്ന വെബ് സൈറ്റിലൂടെയും Amazon, flipkart തുടങ്ങിയ ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമിലൂടെയും , ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും ഫെയിസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ്, ഗൂഗിൾ തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴിയും  കേരളത്തിൽ ഏഴോളം ഔട്ട്ലെറ്റ്ലൂടെയും beecraft-honey നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

വയനാടിന്റെ മനോഹാരിതയിൽ ഉല്ലസിക്കാനെത്തുന്നവർ ബീക്രാഫ്റ്റിന്റെ ഈ ഹണി മ്യൂസിയം കാണാതെ പോയാൽ അത് വലിയ നഷ്ടമായിരിക്കും. പ്രവേശന കവാടത്തിൽ തന്നെ ടൂറിസ്റ്റുകളെ സ്വീകരിക്കാനെന്ന വണ്ണം  വലിയൊരു തേനീച്ച  ചിറകു വിടർത്തി നിൽക്കുന്നത് കാണാം. അകത്തു കയറിയാൽ തേനീച്ചകൾ മൂളിപ്പറക്കുന്ന ശബ്ദം കേൾക്കാം. തേനീച്ചക്കൂടുകളാൽ വലയം ചെയ്യപ്പെട്ട മ്യുസിയത്തിനും ചുറ്റും നിരവധി കാഴ്ചകളാണ് കാണാനുള്ളത്. മ്യൂസിയത്തിനകത്തേക്ക് പോകും തോറും മറ്റൊരു ലോകം മുന്നിൽ പ്രത്യക്ഷപ്പെടുന്നതു പോലെ ഒരനുഭവമാണ്. വ്യത്യസ്ത തരം തേനുകളാൽ സമൃദ്ധമാക്കപ്പെട്ട ഉൾവശം. ഓരോ തേനുകളുടെയും പ്രത്യേകതകൾ വളരെ വിശദമായി ആധികാരികതയോടെ  പറഞ്ഞു തരാൻ പരിചയ സമ്പനരായ സ്റ്റാഫുകൾ. 

Read Also: ഷാഫി - ശബരി 'യൂത്ത് യുദ്ധം'! യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് പോര്, വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ത്തിയതിന് പിന്നില്‍...

അതിനു ശേഷം പത്തോളം തേനുകൾ രുചിച്ചു നോക്കാനുള്ള  അവസരവുമുണ്ട്. ഓരോ തേനിനും ഓരോ രുചിയാണ്. ബീക്രാഫ്റ്റിന്റെ തേൻ എത്രത്തോളം ശുദ്ധീകരിച്ചതാണെന്ന് അവിടെ നിന്നും നേരിട്ട്  മനസിലാക്കാൻ സാധിക്കും.  
തേനിന്റെയും തേനീച്ചകളുടെയും അത്ഭുതപ്പെടുത്തുന്ന ജീവിത ശൈലിയെ പരിചയപ്പെടുത്തുന്ന മ്യൂസിയത്തിന്റെ ലോകത്തേക്കാണ് പിന്നീടുള്ള യാത്ര. വിജ്ഞാനവും കൗതുകവും നിറഞ്ഞ ലോകം. അത്രയും അത്ഭുതവും ആകാംക്ഷയും നിറഞ്ഞ കുറെ കഥകളുണ്ട് അവിടെ കേൾക്കാൻ. അത് നേരിട്ട് കണ്ട് അനുഭവിച്ചറിയേണ്ടത് തന്നെയാണ്. തേൻ എന്നതിലുപരി തേനീച്ചയെന്താണെന്ന് അറിയണമെങ്കിൽ ഈ മ്യൂസിയത്തിൽ വരിക തന്നെ വേണം.   

machine

ഹണി മ്യൂസിയത്തിന്റെ ഒരു ഭാഗം വയനാടൻ ഉൽപ്പന്നങ്ങളുടെ മറ്റൊരു കലവറയാണ്. പൊന്നു വിളയുന്ന വയനാടിന്റെ കറുത്ത മണ്ണിൽ കർഷകർ  വിളയിച്ചെടുത്ത കനകം പോലെയുള്ള തനി  നാടൻ ഉൽപ്പന്നങ്ങളുടെ ശേഖരം. പകലന്തിയോളം മണ്ണിൽ പണിയെടുക്കുന്ന കർഷകന് പ്രകൃതി നൽകുന്ന വരദാനം. ഏലം, ഗ്രാമ്പൂ , പട്ട , കറുത്ത പൊന്നെന്ന് വിശേഷിപ്പിക്കുന്ന കുരുമുളക് തുടങ്ങി വയനാട്ടിലെ ഫാക്ടറിയിൽ നിന്നും നേരിട്ട് വാങ്ങുന്ന ചായപ്പൊടി, കാപ്പിപ്പൊടി, ചക്കിലാട്ടിയ തനി നാടൻ വെളിച്ചെണ്ണ, ഗോത്രസമൂഹത്തിന്റെ കരവിരുതിൽ കടഞ്ഞെടുത്ത വിവിധയിനം മൺചട്ടികൾ, വയനാടിന്റെ തനത് രുചിയിലുള്ള അച്ചാറുകൾ, വയനാട്ടിലെ നാടൻ മഞ്ഞൾപ്പൊടി, കസ്തൂരി മഞ്ഞൾ, രക്തചന്ദനം, പുൽത്തൈലം, യൂക്കാലി ഓയിൽ, മസാല കാപ്പി, വിവിധയിനം കരകൗശല ഉൽപ്പന്നങ്ങൾ എന്നു വേണ്ട വയനാടിന്റെ തനത് ഉൽപ്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ട് ഇവിടെ. 

Read Also: ‘വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടില്ല, നിയമഭേദഗതി കൊണ്ടുവരും’: മുഖ്യമന്ത്രി

ഉൽപ്പന്നങ്ങളുടെ ക്വാളിറ്റിയുടെ കാര്യത്തിൽ  യാതൊരു വിധ വിട്ടുവീഴ്ചക്കും ഉസ്മാൻ തയ്യാറല്ല. കസ്റ്റമർ ദൈവതുല്യരാണെന്ന ആശയം മുറുകെ പിടിക്കുന്ന ഉസ്മാന്റെ നേത്യത്വത്തിലുള്ള ബീക്രാഫ്റ്റ് ചുരുങ്ങിയ കാലം കൊണ്ട് പുത്തൻ പന്ഥാവുകൾ വെട്ടിത്തുറന്ന് മുന്നേറിയതും ആ നിലപാടിന്റെ പിൻബലം കൊണ്ട് തന്നെയാണ്.  കസ്റ്റമറുടെ ഇഷ്ടാനുസരണം  പ്രൊഡക്ടുകൾ തിരഞ്ഞെടുക്കാനുള്ള വിശാലമായ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പിന്നെ കുട്ടികൾക്ക് കളിക്കാൻ മ്യൂസിയത്തിന് ചുറ്റും വിശാലമായ ഒരു പാർക്ക് തന്നെ ഒരുക്കി വെച്ചിട്ടുണ്ട്. കളിയും ചിരിയും തമാശകളുമായി  തണുത്ത കാറ്റേറ്റ് സൊറ പറഞ്ഞിരിക്കാൻ വയനാട്ടിൽ ഇതിനേക്കാൾ നല്ലൊരിടം വേറെയുണ്ടാവില്ല.
 
മ്യൂസിയത്തിന്റെ മറ്റൊരു ഭാഗത്ത് ഹോംമേയ്ഡ് ചോക്ലേറ്റുകളുടെ വലിയൊരു കളക്ഷൻ തന്നെയുണ്ട്. വൈറ്റ് ചോക്ലേറ്റ് , ബ്ലാക്ക് ചോക്ലേറ്റ് , മിക്സഡ് ചോക്ലേറ്റ് , ബദാം ചോക്ലേറ്റ് , നട്ട്സ് ചോക്ലേറ്റ് അങ്ങനെ ഒരു ഭാഗം ചോക്ലേറ്റുകളാൽ സമ്പൽ സമ്യദ്ധമാണ്. വയനാട്ടിൽ വരുന്നവർ നേരെ ഹണി മ്യൂസിയത്തിലേക്ക് വരൂ.  കാഴ്ചയുടെ ആസ്വാദനത്തിന്റെ ഒരു വിശാല ലോകം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെ 2018ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരു സംരഭകന്റെ ഉയിർത്തെഴുന്നേൽപ്പും അതിജീവനവും ഏതൊരാൾക്കും പ്രചോദനവും ആവേശവും നൽകുന്ന വളർച്ചയും നേരിൽ കാണാനും നിങ്ങൾക്ക്സാധിക്കും. 

Read Also: Gold Rate on July 20 : സ്വര്‍ണ വിപണി കുതിയ്ക്കുന്നു, പവന് 80 രൂപയുടെ വര്‍ദ്ധന

തേനീച്ചകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് തേൻ എങ്കിൽ ഉസ്മാൻ എന്ന സംരഭകന്റേയും സഹ പ്രവർത്തകരുടെയും കഠിനാധാനത്തിന്റെ ഫലമാണ് ഹണിമ്യൂസിയം റെസ്പോൺസിബിൾ ടൂറിസം മിഷന്റെ റെജിസ്ട്രേഡ് യൂണിറ്റ് ആയ  ഹണിമ്യൂസിയം കൃത്യമായ ഉത്തരവാദിത്ത ടൂറിസം ആശയങ്ങളും നിലപാടും പാലിച്ചാണ് പ്രവർത്തിക്കുന്നത്. വയനാട്ടിൽ വരുന്ന ഒരു ടൂറിസ്റ്റിന് വേണ്ടതെല്ലാം ഇവിടെയുണ്ട്. വരുന്ന ഓരോരുത്തർക്കും മധുരം നുണഞ്ഞ് മനസ്സ് നിറഞ്ഞ് സന്തോഷത്തോടെ ചുരമിറങ്ങാം. താമരശ്ശേരി ചുരം കഴിഞ്ഞ് പഴയ വൈത്തിരി ടൗണിൽ നിന്ന് വലത്തോട്ട് 600-മീറ്റർ ഓടിയാൽ ഹണി മ്യൂസിയത്തിൽ എത്താം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News