Youth congress: ആലപ്പുഴയിൽ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ

Youth congress March: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കളക്ടറേറ്റ് മാർച്ച് നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 04:05 PM IST
  • പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി, ജലപീരങ്കി പ്രയോഗിച്ചു
  • ജലപീരങ്കിക്ക് നേരെ പ്രവർത്തകർ കല്ലും കമ്പും വലിച്ചെറിയുകയും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു
  • യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരിത ബാബു ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
Youth congress: ആലപ്പുഴയിൽ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ

ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കളക്ടറേറ്റ് മാർച്ച് നടത്തിയത്. കലക്ടറേറ്റിലേക്ക് മാർച്ച് എത്തുന്നതിന് മുൻപ് തന്നെ ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് മാർച്ച് തടഞ്ഞു.

പ്രവർത്തകർ നഗരസഭ മന്ദിരത്തിലേക്ക് ഇരച്ചു കയറിയതിനെ തുടർന്ന് പോലീസ് തടഞ്ഞു. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി, ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്ക് നേരെ പ്രവർത്തകർ കല്ലും കമ്പും വലിച്ചെറിയുകയും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരിത ബാബു ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിനെ പോലീസ് വളഞ്ഞിട്ട് തല്ലി. പ്രവീണിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ലാത്തിച്ചാർജ്ജിൽ വനിതാ പ്രവർത്തകർക്കും പരിക്കേറ്റു. പരിക്കേറ്റ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തലയ്ക്ക് പരിക്കേറ്റ് സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രവർത്തകർക്ക് പോലീസ് ചികിത്സ നിഷേധിച്ചതായി പരാതി ഉയർന്നു.

ALSO READ: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; കോടതി റിമാൻഡ് ചെയ്തു

പരിക്കേറ്റ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി ജങ്ഷനിൽ റോഡ് ഉപരോധിച്ചു. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി. ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും സ്ഥലത്ത് എത്തിയിരുന്നു. പ്രവർത്തകരും പോലീസുമായി ഏകദേശം രണ്ട് മണിക്കൂറോളം സംഘർഷം നീണ്ടുനിന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News