യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച് DCC ജനറല്‍ സെക്രട്ടറി...!!

ഗ്രൂപ്പുവഴക്കിന് പേരുകേട്ടതാണ് പണ്ടേ കോണ്‍ഗ്രസ്‌... എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി  നേതാക്കളുടെ കയ്യാങ്കളിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്...

Sheeba George | Updated: Feb 14, 2020, 03:11 PM IST
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച് DCC ജനറല്‍ സെക്രട്ടറി...!!

തിരുവനന്തപുരം: ഗ്രൂപ്പുവഴക്കിന് പേരുകേട്ടതാണ് പണ്ടേ കോണ്‍ഗ്രസ്‌... എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി  നേതാക്കളുടെ കയ്യാങ്കളിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്...

മാരായമുട്ടത്താണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് നേതാവിനാണ് DCC ജനറല്‍ സെക്രട്ടറിയുടെ വകയായി ക്രൂരമര്‍ദനമേല്‍ക്കേണ്ടി വന്നത്!!

DCC ജനറല്‍ സെക്രട്ടറി സുരേഷിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്. യൂത്ത് കോണ്‍ഗ്രസ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​നാണ് മര്‍ദ്ദനമേറ്റത്.

ബാറ്റുകൊണ്ടായിരുന്നു ആക്രമണം. ബാ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തുന്നതും കാ​ലു കൊ​ണ്ട് ച​വി​ട്ടുന്നതുമായ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ബൈ​ക്കി​ല്‍ എ​ത്തി​യ സം​ഘം ജ​യ​നെ മ​ര്‍​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്താ​യ​ത്. ബൈ​ക്കി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ സു​രേ​ഷ് ജ​യ​നെ ഇ​ടി​ക്കു​ക​യും തൊ​ട്ടു​പി​ന്നാ​ലെ ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സു​ഹൃ​ത്ത് ക​യ്യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ബാ​റ്റ് കൊ​ണ്ട് അ​ടി​ച്ചു​വീ​ഴ്ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നി​ല​ത്തു​വീ​ണ് കി​ട​ന്ന ജ​യ​നെ സു​രേ​ഷ് തു​ട​ര്‍​ച്ച​യാ​യി ച​വി​ട്ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നില്‍ കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം നടന്നത്.

മര്‍ദ്ദനത്തിന് ഇരയായ മാ​രാ​യ​മു​ട്ടം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സുരേഷിന്‍റെ സഹോദരന്‍ മാരായമൂട്ടം സഹകരണ ബാങ്കിന്‍റെ മുന്‍ ഭരണസമിതി പ്രസിഡന്‍റായിരുന്നു. ആ സമയത്ത് നടന്ന അഴിമതിയെക്കുറിച്ച്‌ ജോസ് വിജിലന്‍സിനടക്കം പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷും സുഹൃത്തും സഹോദരന്‍മാരും പല തവണ ജോസിനെ സമീപിച്ചിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ജോസ് തയ്യാറായില്ല. ഇതോടെയാണ് ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്നാണ് സൂചന.

സം​ഭ​വം ന​ട​ന്ന് നാളുകള്‍ ഏറെ ആയിട്ടും ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അതേസമയം, സംഭവത്തില്‍ പോലീസ് കേസെടുത്തുവെങ്കിലും അന്വേഷണം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം.