Leo movie: യുദ്ധം ഒഴിവാക്കൂ, ശാന്തമായിരിക്കൂ..; ആവേശമായി ലിയോയുടെ പുതിയ പോസ്റ്റർ

Leo new poster: കൂൾ ആൻഡ് കാം ലുക്കിലാണ് ഇത്തവണ ദളപതി വിജയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 17, 2023, 08:22 PM IST
  • ഇത്തവണ കാം ആൻഡ് കൂൾ ലുക്കിലാണ് വിജയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
  • അപ്ഡേറ്റുകൾക്കു തുടക്കം കുറിച്ചാണ് ഇന്ന് തെലുങ്ക് പോസ്റ്റർ റിലീസ് ചെയ്തത്.
  • ശാന്തമായിരിക്കൂ യുദ്ധം ഒഴിവാക്കു എന്ന് പോസ്റ്ററിൽ വ്യകതമാക്കുന്നുണ്ട്.
Leo movie: യുദ്ധം ഒഴിവാക്കൂ, ശാന്തമായിരിക്കൂ..; ആവേശമായി ലിയോയുടെ പുതിയ പോസ്റ്റർ

ലിയോ അപ്ഡേറ്റുകൾക്ക് കാത്തിരുന്ന പ്രേക്ഷകരിലേക്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. ബ്രൂട്ടൽ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞ ആദ്യ അപ്ഡേറ്റുകളിൽ നിന്ന് വ്യത്യസ്തമായി കാം ആൻഡ് കൂൾ ലുക്കിൽ ആണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. 

ലിയോ അപ്ഡേറ്റുകൾ ഈ മാസം മുഴുവൻ ഉണ്ടാകുമെന്നു നേരത്തെ തന്നെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. അപ്ഡേറ്റുകൾക്കു തുടക്കം കുറിച്ചാണ് ഇന്ന് തെലുങ്ക് പോസ്റ്റർ ഒഫീഷ്യൽ ആയി റിലീസ് ചെയ്തത്. ശാന്തമായിരിക്കൂ യുദ്ധം ഒഴിവാക്കു എന്ന് പോസ്റ്ററിൽ വ്യകതമാക്കുന്നുണ്ട്. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.

ALSO READ: മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിലേക്ക്? പുതിയ അപ്ഡേറ്റുമായി മോഹൻലാൽ

ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്. ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആർഓ : പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News