Abraham Ozler Box Office: ഒസ്‌ലർ ബോക്സോഫീസ് നേടിയോ, ഏറ്റവും പുതിയ കളക്ഷൻ ഇതാ...

കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 8.15 കോടിയാണ്. വേൾഡ് വൈഡ് ഗ്രോസിൽ ചിത്രം 17 കോടി കടന്നു

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 04:22 PM IST
  • കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 8.15 കോടിയാണ്
  • വേൾഡ് വൈഡ് ഗ്രോസിൽ ചിത്രം 17 കോടി കടന്നു
  • ഫ്രൈഡേ മാറ്റിനി പങ്ക് വെച്ച കണക്കിൽ നാല് ദിവസത്തിൽ ചിത്രം ഇതുവരെ കേരളത്തിൽ 11.31 കോടി നേടി
Abraham Ozler Box Office: ഒസ്‌ലർ ബോക്സോഫീസ് നേടിയോ, ഏറ്റവും പുതിയ കളക്ഷൻ ഇതാ...

തീയ്യേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് ജയറാം നായകനായ എബ്രഹാം ഒസ്‌ലർ. ചിത്രത്തിൻറെ ബോക്സോഫീസ് കളക്ഷൻ തന്നെ ഇത് സൂചിപ്പിക്കുന്നതാണ്. ഏറെ നാളുകൾക്ക് ശേഷമുള്ള ജയറാമിൻറെ ഇൻഡസ്ട്രി എൻട്രി രണ്ട് കയ്യും നീട്ടി മലയാള സിനിമ സ്വീകരിച്ച് കഴിഞ്ഞു.

കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 8.15 കോടിയാണ്. വേൾഡ് വൈഡ് ഗ്രോസിൽ ചിത്രം 17 കോടി കടന്നു. 2024-ലെ ആദ്യ ബോക്സോഫീസ് ഹിറ്റായാണ് ചിത്രം കണക്കാക്കുന്നത്. 25 കോടിക്ക് മുകളിൽ ചിത്രം നേടിയെന്നാണ് കണക്ക്. ഫ്രൈഡേ മാറ്റിനി പങ്ക് വെച്ച കണക്കിൽ നാല് ദിവസത്തിൽ ചിത്രം ഇതുവരെ 11.31 കോടി നേടി കഴിഞ്ഞു. ഞായറാഴ്ചയാണ് ഏറ്റവും അധികം കളക്ഷൻ സിനിമക്ക് കിട്ടിയത് 3.19 കോടിയാണിത്. ഒരു മെഡിക്കൽ ത്രില്ലർ ചിത്രമായിട്ടാണ് മിഥുൻ മാനുവൽ ഓസ്ലർ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

നേരമ്പോക്ക് സിനിമാസിന്റെ ബാനറിൽ ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവെലും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

 

സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്സിക്യുട്ടീവ്  പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News