Actor Ajith Kumar: പാഷൻ പ്രൊഫഷനാക്കി അജിത്ത്; 'എകെ മോട്ടോ റൈഡ്' കമ്പനിക്ക് തുടക്കം

നടൻ അജിത്തിന്റെ ബൈക്ക് റൈഡുകളോടുള്ള ഇഷ്ടം എല്ലാവർക്കും സുപരിചിതമായ കാര്യമാണ്. ഈ പാഷൻ ഒരു പ്രൊഫഷനാക്കി മാറ്റുകയാണ് താരം.   

Written by - Zee Malayalam News Desk | Last Updated : May 22, 2023, 03:25 PM IST
  • ഒരു മോട്ടോർ സൈക്കിൾ ടൂറിം​ഗ് കമ്പനി തുടങ്ങിയിരിക്കുകയാണ് അജിത്ത് കുമാർ.
  • എകെ മോട്ടോ റൈഡ് എന്നാണ് അജിത്ത് കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്.
  • തന്റെ കമ്പനിയിലൂടെ എന്താണ് ചെയ്യാൻ ആ​ഗ്രഹിക്കുന്നതെന്ന് വിശദീകരിച്ചു കൊണ്ട് താരം ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
Actor Ajith Kumar: പാഷൻ പ്രൊഫഷനാക്കി അജിത്ത്; 'എകെ മോട്ടോ റൈഡ്' കമ്പനിക്ക് തുടക്കം

സിനിമ പോലെ തന്നെ തല അജിത്തിന്റെ മറ്റൊരു പാഷൻ ആണ് ബൈക്ക് റൈഡ്. താരം വേൾഡ് ടൂർ നടത്തിയതിന്റെ വാർത്തകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലടക്കം വൈറലായി മാറിയ ഒന്നായിരുന്നു. ബൈക്ക് ടൂറുകളോടുള്ള തന്റെ പാഷനെ കുറിച്ച് അദ്ദേഹം എപ്പോഴും പറയാറുണ്ട്. ഇന്ത്യയിലും വിദേശ സ്ഥലങ്ങളിലും അദ്ദേഹം നടത്തുന്ന ബൈക്ക് ടൂറുകളിൽ നിന്ന് അജിത്തിന് ബൈക്ക് റൈഡുകളോടുള്ള താൽപര്യം വളരെ വ്യക്തമാണ്. ഇപ്പോഴിതാ തന്റെ ഈ പാഷൻ ഒരു പ്രൊഫഷൻ ആക്കി മാറ്റുകയാണ് താരം. 

Add Zee News as a Preferred Source

ഒരു മോട്ടോർ സൈക്കിൾ ടൂറിം​ഗ് കമ്പനി തുടങ്ങിയിരിക്കുകയാണ് അജിത്ത് കുമാർ. എകെ മോട്ടോ റൈഡ് എന്നാണ് അജിത്ത് കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. തന്റെ കമ്പനിയിലൂടെ എന്താണ് ചെയ്യാൻ ആ​ഗ്രഹിക്കുന്നതെന്ന് വിശദീകരിച്ചു കൊണ്ട് താരം ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അഭിനയത്തിൽ നിന്നും ചെറിയ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് താരം നിലവിൽ. 

Also Read: 2018 Movie Box Office : ഏഴ് വർഷത്തിന് ശേഷം മലയാളത്തിൽ ഒരു ഇൻഡസ്ട്രി ഹിറ്റ് പിറന്നു; പുലിമുരകനെ മറികടന്ന് 2018

അജിത് കുമാർ ഇന്ത്യയിലുടനീളം നിരവധി ബൈക്ക് യാത്രകൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെയും നേപ്പാളിലെയും മിക്ക സ്ഥലങ്ങളും അദ്ദേഹം ഇതിനോടകം സഞ്ചരിച്ചു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുത്ത ഘട്ട ബൈക്ക് പര്യടനം നവംബറിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്.

ഒരു ഉദ്ധരിണി കുറിച്ചു കൊണ്ടാണ് അജിത്ത് തന്റെ പ്രസ്താവന തുടങ്ങുന്നത് - 'ജീവിതം ഒരു മനോഹരമായ യാത്രയാണ്. മുന്നിലുള്ള വഴിത്തിരിവുകളും തിരിവുകളും തുറന്ന റോഡുകളെയും സ്വീകരിക്കുക.' എകെ മോട്ടോ റൈഡ് എന്ന മോട്ടോർസൈക്കിൾ ടൂറിങ് കമ്പനിയിലൂടെ ഞാൻ എന്റെ പാഷനെ പ്രൊഫഷനാക്കുകയാണ് എന്നാണ് അജിത്ത് കുറിച്ചത്. 

സംവിധായകൻ എച്ച് വിനോദിന്റെ തുണിവ് എന്ന ചിത്രത്തിലാണ് അജിത് കുമാർ അവസാനമായി അഭിനയിച്ചത്. 2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായി ഈ ചിത്രം മാറി. സംവിധായകൻ മഗിഴ് തിരുമേനിയുമായാണ് അജിത്തിന്റെ അടുത്ത ചിത്രം. പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News