മലയാള സിനിമയിൽ ഏറ്റവും വലിയ ഹിറ്റ് കോംബോയാണ് മോഹൻലാലും ശ്രീനിവാസൻ. ദാസനിലും വിജയനിലും തുടങ്ങി നിരവധി വേഷങ്ങളാണ് ഇരുവരും മലയാള സിനിമയ്ക്ക് സമർപ്പിച്ചിട്ടുള്ളത്. എന്നാൽ ഒരുഘട്ടത്തിൽ ഇരുവരും തമ്മിൽ സ്വര ചേർച്ചയില്ലാതാകുകയും ശ്രീനിവാസൻ പല വിവാദങ്ങൾക്കും വഴിവെക്കുകയും ചെയ്തു. മോഹൻലാലിനെ വിമർശിച്ചുകൊണ്ട് ഡോ. സരോജ് കുമാർ എന്ന ചിത്രവും ശ്രീനിവാസൻ ഒരുക്കിയിരുന്നു.
എന്നാൽ അതെല്ലാം മലയാള സിനിമ മറന്ന് തുടങ്ങിയത് ആരോഗ്യം വിണ്ടെടുത്ത് ശ്രീനിവാസൻ അമ്മയുടെ ഷോയ്ക്കെത്തിയപ്പോഴാണ്. ശ്രീനിവാസനെ കവിളിൽ ചുംബനം നൽകികൊണ്ടാണ് ഷോയിലേക്ക് മോഹൻലാൽ ക്ഷണിച്ചത്. നിമിഷം നേരങ്ങൾ കൊണ്ടാണ് ആ ചിത്രം സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായത്. എന്നാൽ ഇപ്പൊഴും ശ്രീനിവാസൻ തന്റെ ആ പഴയ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ്. മോഹൻലാൽ സിനിമയ്ക്ക് പുറത്ത് കംപ്ലീറ്റ് ആക്ടറാണെന്നാണ് ശ്രീനിവാസൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകി അഭിമുഖത്തിൽ പറഞ്ഞത്.
"മഴവിൽ മനോരമയുടെ ഒരു പരിപാടിക്ക് പോയപ്പോൾ മോഹൻലാൽ എന്നെ കണ്ടപ്പോൾ കെട്ടിപിടിച്ച് കവിളിൽ ചുംബിച്ചു. അതിനെ കുറിച്ച് പത്രക്കാർ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന പറയുന്നത് വെറുതെയല്ല എന്നാണ്" ശ്രീനിവാസൻ തന്റെ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം മോഹൻലാലുമായിട്ടുള്ള ആ ബന്ധം അത്ര കണ്ട മികച്ചതല്ല. ഒരുപാട് കാരണങ്ങൾ ഉണ്ട്. അയാളുടെ കാപട്യങ്ങൾ താൻ തുറന്ന് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് ഇതെല്ലാം തനിക്ക് എഴുതണമെന്ന് ശ്രീനിവാസൻ പറഞ്ഞു. സരോജ് കുമാർ സിനിമയ്ക്ക് മുമ്പ് തന്നെ താനും മോഹൻലാലും തമ്മിൽ പ്രശ്നമുണ്ടായിരുന്നുയെന്ന് ശ്രീനിവാസൻ വ്യക്തമാക്കി. കൂടാതെ പ്രേം നസീർ മരിക്കുന്നത് മുമ്പ് ഒരു സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. അത് നടക്കാതെ പോയത് മോഹൻലാലാണ് കാരണമെന്ന് ശ്രീനിവസാൻ തന്റെ അഭിമുഖത്തിൽ എടുത്ത് പറഞ്ഞു.
1987ലെ സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റ് കൂട്ടുകെട്ടിലാണ് മോഹൻലാൽ ശ്രീനിവാസൻ കോംബോയ്ക്ക് വലിയ ശ്രദ്ധ ലഭിക്കുന്നത്. വൻ വിജയമായി തീർന്ന ചിത്രത്തിന് മൂന്നാം ഭാഗം വരെ ഒരുക്കി. അതിന് മുമ്പ് പ്രിയദർശൻ ചിത്രങ്ങളായ പൂച്ചക്കൊരു മൂക്കുത്തി, അരം പ്ലസ് അരം കിന്നരം, മഴ പെയ്യുന്ന മദ്ദളം കൊട്ടുന്നു തുടങ്ങിയ ചിത്രങ്ങളിലൂടെ മെല്ലേ ഇരുവരും ഒരു ഹിറ്റ് കോംബോ സൃഷ്ടിച്ച് തുടുങ്ങിയത്. സത്യൻ അന്തിക്കാടിന്റെ തന്നെ ചിത്രങ്ങളായ ടിപി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സക്കൻഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും നിരവധി കോമഡി നിമിഷങ്ങൾ ഒരുക്കിയിരുന്നു. എറ്റവും അവസാനമായി ഒരു നാൾ വരും, റോഷൻ ആൻഡ്രൂസിന്റെ ഇവിടം സ്വർഗ്ഗമാണ്, ഉദയനാണ് താരം എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച അഭിനയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...