പേരിനൊപ്പം ജാതി വാല് വെക്കുന്നത് ശരിയോ തെറ്റോ എന്നുള്ള കാര്യം അടുത്തിടെ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. മഴവിൽ മനോരമയുടെ കിടിലം എന്ന പരിപാടിയിൽ പങ്കെടുത്ത ഒരു മത്സരാർഥി തന്റെ പേര് ഓജസ് ഈഴവൻ എന്നാണ് പറഞ്ഞിരുന്നു. എന്തുകൊണ്ട് അങ്ങനെ പേരിട്ടു എന്ന് പരിപാടിയുടെ ജഡ്ജസായിരുന്ന നവ്യ നായരും മുകേഷും ഓജസിനോട് ചോദിക്കുകയും ചെയ്തു. എന്നാൽ നവ്യ നായർ അങ്ങനെ ഒരു ചോദ്യം ചോദിച്ചത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
ധന്യ എന്ന പേര് എങ്ങനെ നവ്യ നായരായി എന്നായിരുന്ന ഈ വിഷയത്തിൽ പലരും വിമർശനമായി ചോദ്യം ഉയർത്തിയിരുന്നത്. എന്നാൽ ആ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് നവ്യ നായർ. തന്റെ പേര് ധന്യ വീണ എന്ന തന്നെയാണ്. പാസ്പോർട്ടിലും മറ്റ് തിരിച്ചറിയൽ രേഖകളിലും ധന്യ എന്ന തന്നെയാണെന്ന് തന്റെ പേരെന്ന് നവ്യ നായർ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
"എന്റെ ശരിക്കുമുള്ള പേര് ധന്യ വീണ എന്നാണ്. നവ്യ നായർ എന്ന പേരിട്ടത് സംവിധായകൻ സിബി മലയിലാണ്. എന്നാൽ എന്റെ പേര് ധന്യ എന്ന് തന്നെയാണ്. എന്റെ പാസ്പോർട്ട്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ മറ്റ് തിരിച്ചറയിൽ രേഖകളിൽ എല്ലാം ധന്യ വീണ എന്ന് തന്നെയാണ് പേര്. ഒരു ജാതിവാലും അതിൽ ഇല്ല.
ആ കുട്ടിയുടെ പുതിയ പേരാണ്. പൊതുവെ ആരും അങ്ങനെ ഇടാറില്ല. അതുകൊണ്ടാണ് ആ പേര് ഒറ്റയ്ക്കിട്ടതല്ലേ എന്ന് ചോദിച്ചത്. ആ കുട്ടിക്ക് 25 വയസ് പ്രായം കാണുമായിരിക്കും. അപ്പോൾ 25 വർഷം മുമ്പ് ആ പേരിടുമ്പോൾ ആ കുട്ടിയുടെ മാതാപിതാക്കൾക്ക് അങ്ങനെയൊരു ചിന്ത ഉണ്ടാകും. അത് എടുത്ത് പറയാനാണ് ശ്രമിച്ചത്. എന്റെ പേരിനൊപ്പം അമ്മയുടെ പേര് വീണയെന്നാണ് ചേർത്തിരിക്കുന്നത്. ആ സമയത്ത് അങ്ങനെ ഒരു പതിവില്ല. ഇപ്പൊഴാണ് അമ്മയുടെ പേര് പേരിനൊപ്പം ചേർക്കുന്നുണ്ട്. അതുപോലെ ആ കുട്ടിയുടെ പേരിട്ടതാണോ എന്നാണ് എന്റെ ചോദ്യം ഉദ്ദേശിച്ചത്" നവ്യ നായർ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതുപോലെ തന്നെ സന്യാസിമാർ ആന്തരിക അവയവങ്ങൾ പുറത്തെടുത്ത് സ്വയം ശുദ്ധീകരിക്കാറുണ്ടെന്ന തന്റെ പ്രസ്താവന ഒരു പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണെന്നും നവ്യ നായർ അഭിമുഖത്തിൽ വ്യക്തമാക്കി. ജാനകി ജാനേ എന്ന നവ്യയുടെ പുതിയ ചിത്രത്തിന്റെ പ്രചാരണാർഥമുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഒരുത്തിക്ക് എന്ന ചിത്രത്തിന് ശേഷം നവ്യ നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ജാനകി ജാനേ. ചിത്രത്തിൽ സൈജു കുറുപ്പ്, ഷറഫുദ്ദീൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനീഷ് ഉപാസനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
ശ്യാമപ്രകാശ് എംഎസ് ആണ് ഛായാഗ്രഹകൻ. എഡിറ്റർ നൗഫൽ അബ്ദുള്ള. കൈലാസ് മേനോൻ ആണ് സംഗീത സംവിധായകൻ. ജോണി ആന്റണി, ഷറഫുദീൻ, കോട്ടയം നസീർ, അനാർക്കലി മരിക്കാർ, ജോർജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോർഡി പൂഞ്ഞാർ, ഷൈലജ ശ്രീധരൻ, വിദ്യാ വിജയകുമാർ, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവർ ഷെരീഫ് എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. എഡിറ്റർ: നൗഫൽ അബ്ദുള്ള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രതീന, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ഡെസോം, സംഗീതം: കൈലാസ്, സിബി മാത്യു അലക്സ്, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ: സിബി മാത്യു അലക്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...