തമിഴ് താരം അജിത് കുമാറിന്റെ പിറന്നാൾ ദിവസം എകെ 62 ചിത്രത്തിന് പേര് നൽകി അണിയറ പ്രവർത്തകർ. ഇന്ന് തല അജിത്തിന്റെ 52-ാം പിറന്നാളാണ്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. 'വിടാ മുയാർച്ചി'യെന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. നിർമാതാക്കൾ മെയ് ഒന്നിന് അർധരാത്രിയിൽ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു.
മഗിഴ് തിരുമേനിയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. "സ്ഥിരതയുടെയും കഠിനാധ്വാനത്തിന്റെയും മനുഷ്യന്, ഞങ്ങളുടെ പ്രിയപ്പെട്ട അജിത് കുമാർ സാറിന് ജന്മദിനാശംസകൾ നേരുന്നു. ഇപ്പോൾ ആഘോഷത്തിന്റെ സമയമാണ്. ..! മിസ്റ്റർ എകെയുമൊത്തുള്ള ഞങ്ങളുടെ അടുത്ത ചിത്രത്തിന് 'വിടാ മുയർച്ചി' എന്ന് പേരിട്ടിരിക്കുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് മഗിഴ തിരുമേനിയാണ്." ലൈക പ്രൊഡക്ഷൻസ് ടൈറ്റിൽ പോസ്റ്ററിനൊപ്പം കുറിച്ചു.
Wishing the man of Persistence, Passion and Hard work Our dearest #AjithKumar sir a Happy B'day
It’s time for Celebration now...!
Our next film with Mr. #AK is titled #VidaaMuyarchi "EFFORTS NEVER FAIL" and will be directed by the cult film-maker… pic.twitter.com/9uFcnjJIv4
— Lyca Productions (@LycaProductions) April 30, 2023
ALSO READ: Valimai OTT Release : വലിമൈ ഒടിടി റിലീസ് പ്രഖ്യാപിച്ചു; ചിത്രം സീ 5 ൽ എത്തും
വിദാ മുയാർച്ച് എന്ന തമിഴ് പദത്തിന്റെ അർഥം സ്ഥിരോത്സാഹം, ദൃഢത, ദൃഢനിശ്ചയം, പരിഹാരം എന്നിങ്ങനെയാണ്. ബോണി കപൂർ നിർമിച്ച ആക്ഷൻ ചിത്രം തുനിവിലാണ് അജിത്ത് അവസാനമായി അഭിനയിച്ചത്. 2023 ജനുവരി പതിനൊന്നിന് പൊങ്കലിന് ചിത്രം റിലീസ് ചെയ്തു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം നേടിയത്. വിടാ മുയാർച്ചി 2024ൽ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...