Akhil Sathyan Movie: പാച്ചുവിൽ ഒന്നിക്കാനായില്ല; അഖിൽ സത്യൻ്റെ രണ്ടാം ചിത്രത്തിൽ നിവിൻ പോളി നായകൻ

തൻ്റെ രണ്ടാമത്തെ ചിത്രത്തിൻ്റെ രചനാഘട്ടത്തിലാണ് താനെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുകയാണ് അഖിൽ. 

Written by - Zee Malayalam News Desk | Last Updated : May 13, 2024, 08:12 PM IST
  • നിവിൻ പോളിയോടൊപ്പമുള്ള ചിത്രത്തോടെയാണ് അഖിൽ ഈ വാർത്ത പങ്കുവച്ചത്.
  • പാച്ചുവും അത്ഭുതവിളക്കും നിവിൻ പോളിയെ മനസ്സിൽ കണ്ട് എഴുതിയതായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
Akhil Sathyan Movie: പാച്ചുവിൽ ഒന്നിക്കാനായില്ല; അഖിൽ സത്യൻ്റെ രണ്ടാം ചിത്രത്തിൽ നിവിൻ പോളി നായകൻ

തങ്ങളുടെ അരങ്ങേറ്റ ചിത്രങ്ങളിലൂടെ മികച്ച പ്രേക്ഷക അഭിപ്രായവും നിരൂപകപ്രശംസയും നേടിയ സംവിധായകരാണ് അനൂപ് സത്യനും അഖിൽ സത്യനും. അച്ഛൻ സത്യൻ അന്തിക്കാടിൻ്റെ പാത പിന്തുടർന്ന് എത്തിയ ഇവരുടെ ആദ്യ ചിത്രങ്ങൾ കുടുംബപ്രേക്ഷകരെ കുറേ ചിരിപ്പിച്ചതും ഹൃദയം നിറച്ചതുമാണ്. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. 

ഇപ്പോൾ തൻ്റെ രണ്ടാമത്തെ ചിത്രത്തിൻ്റെ രചനാഘട്ടത്തിലാണ് താനെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുകയാണ് അഖിൽ. ചിത്രത്തിൽ നായകനായി എത്തുന്നത് നിവിൻ പോളിയാണ്. നിവിൻ പോളിയോടൊപ്പമുള്ള ചിത്രത്തോടെയാണ് അഖിൽ ഈ വാർത്ത പങ്കുവച്ചത്. പാച്ചുവും അത്ഭുതവിളക്കും നിവിൻ പോളിയെ മനസ്സിൽ കണ്ട് എഴുതിയതായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. 

Also Read: Mammootty Fans and Welfare Association: മമ്മൂട്ടി ആരാധകരുടെ യുകെ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം - ലക്ഷ്യം ജീവ കാരുണ്യം

 

ദുൽഖറിനെ നായകനാക്കി അച്ഛൻ സംവിധാനം ചെയ്ത ജോമോൻ്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യുന്ന സമയത്താണ് എനിക്ക് ഇദ്ദേഹത്തിൻ്റെ ഒരു ഫോൺ കോൾ വരുന്നത്. ഒരു സിനിമയ്ക്കായി ഒന്നിക്കുന്നതിലുള്ള സാധ്യതകളെ കുറിച്ച് അദ്ദേഹം എന്നോട് നേരിട്ട് തന്നെ ചോദിച്ചു. അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസമുള്ളതുകൊണ്ട് മാത്രമാണ് എൻ്റെ അദ്യ ചിത്രമെഴുതിയത്. ആ ചിത്രത്തിൻ്റെ ആദ്യത്തെ ഡ്രാഫ്റ്റ് അദ്ദേ​ഹത്തിന് വേണ്ടിതന്നെ എഴുതിയതായിരുന്നു. എന്നാൽ‍ ചില കാരണങ്ങളാൽ അത് മുന്നോട്ടുപോയില്ല. ഇന്ന് എൻ്റെ രണ്ടാമത്തെ ചിത്രത്തിലെ അദ്ദേഹത്തിൻ്റെ ഇൻട്രോ സീൻ ഞാനെഴുതി. സന്തോഷം വാക്കുകൾകതീതമാണ്. കൃത്യമായ സമയത്ത് എല്ലാം അതിൻ്റെ സ്ഥലത്ത് കൃത്യമായി എത്തിക്കുന്നത് പ്രപഞ്ചത്തിന്‍റെ കടംകഥയാണെന്നും, അഖില്‍ സത്യന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു.

അഖിലിൻ്റെ ഈ രണ്ടാം ചിത്രം ഒരു ഹോറ‌ർ-കോമഡി ഫാൻ്റസി എൻ്റർടെയ്നറായിരിക്കുമെന്ന് സൂചനയുണ്ട്. വരും ദിവസങ്ങളിൽ ചിത്രത്തിൻ്റെ കൂടുതൽ അപ്ഡേറ്റുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News