Pushpa Amazon| പുഷ്പ ആമസോണിൽ എത്തി, കണ്ട് തുടങ്ങാം ശ്രദ്ധിക്കണം

ഡിസംബർ 17നാണ്  ചിത്രം തീയ്യേറ്റർ  റിലീസിനെത്തിയത്

Written by - Zee Malayalam News Desk | Last Updated : Jan 7, 2022, 08:23 PM IST
  • ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നൽകുന്നത്
  • 22 കോടിക്കാണ് ചിത്രം ആമസോണിന് ഒടിടി റൈറ്റ്സ് നൽകിയത്
  • രണ്ട് മണിക്കൂർ 59 മിനുട്ടാണ് ചിത്രത്തിൻറെ ദൈർഘ്യം.
Pushpa Amazon| പുഷ്പ ആമസോണിൽ എത്തി, കണ്ട് തുടങ്ങാം ശ്രദ്ധിക്കണം

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് അല്ലു അർജുൻറെ സൂപ്പർ ഹിറ്റ് ചിത്രം പുഷ്പ ആമസോൺ പ്രൈമിൽ പ്രദർശനം ആരംഭിച്ചു. വൈകീട്ട് എട്ടിനാണ് ചിത്രം പ്രദർശനത്തിനെത്തിയത്. രണ്ട് മണിക്കൂർ 59 മിനുട്ടാണ് ചിത്രത്തിൻറെ ദൈർഘ്യം. ആമസോൺ സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് ചിത്രം കാണാം.

ഡിസംബർ 17നാണ്  ചിത്രം റിലീസിനെത്തിയത്. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നിവരുടെ ബാനറിൽ നവീൻ യെർനേർണി വൈ.രവി ശങ്കർ എന്നിവരാണ് ചിത്രം നിർമ്മിച്ചത്. 306 കോടി മുടക്കമുതലിൽ നിർമ്മിച്ച ചിത്രം റെക്കോർഡ് കളക്ഷനാണ് ബോക്സോഫീസിൽ നേടിയത്.

ALSO READ: Pushpa Party Song Oo Antava : 'ഊ ആണ്ടവാ മാവ ഊ ഊ ആണ്ടവാ'; 'പുഷ്പയുടെ പാര്‍ട്ടി ഗാനം എത്തി; അല്ലുവിന്റെ പുഷ്പയില്‍ ചുവടുവെച്ച് സാമന്ത: പാട്ട് പാടി രമ്യ നമ്പീശന്‍

22 കോടിക്കാണ് ചിത്രം ആമസോണിന്  ഒടിടി റൈറ്റ്സ് നൽകിയത്. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, അനസൂയ ഭരധ്വാജ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ALSO READ: Pushpa:'കള്ളക്കടത്തുകാരനാണെങ്കിലും മനസ് തങ്കം', അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനിച്ച് അല്ലു അര്‍ജുന്‍

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മലയാളം, തമിഴ്,തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഹിന്ദിയിൽ മാത്രമാണ് ചിത്രം ഒടിടി റിലീസില്ലാത്തത്. ഇത് പിന്നീടുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News