Happy Birthday Amala Paul: കാടവെർ ഫസ്റ്റ് ലുക്ക്; നിർമ്മാണം അമലാ പോള്‍ പ്രൊഡക്ഷൻസ്

അമലാ പോള്‍ തന്നെ നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനൂപ് പണിക്കറാണ്. ഫോറൻസിക് ത്രില്ലര്‍ വിഭാ​ഗത്തിലാണ് ചിത്രം എത്തുന്നത്.   

Written by - Zee Malayalam News Desk | Last Updated : Oct 26, 2021, 07:42 PM IST
  • നിർമ്മാണ രം​ഗത്തേക്ക് കടന്ന് നടി അമലാ പോൾ.
  • പുതിയ ചിത്രമായ കാടവെറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
  • ചലച്ചിത്ര മേഖലയിൽ 12 വർഷം പൂര്‍ത്തിയാക്കി അമലാ പോൾ.
 Happy Birthday Amala Paul: കാടവെർ ഫസ്റ്റ് ലുക്ക്; നിർമ്മാണം അമലാ പോള്‍ പ്രൊഡക്ഷൻസ്

12 വർഷമായി വെള്ളിത്തിരയിൽ (Film Industry) സജീവ സാന്നിധ്യമായിരുന്ന അമലാ പോള്‍ (Amala Paul) പുത്തൻ ചുവടുമായി എത്തുകയാണ്. കാടവെര്‍ (Cadaver) എന്ന ചിത്രത്തിലൂടെ സിനിമാ നിർമ്മാണ രംഗത്തേക്ക് കാലുവയ്ക്കുകയാണ് അമല പോൾ. അനൂപ് പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമല പോൾ തന്നെയാണ് നായിക. അമലാ പോളിന്റെ വേറിട്ട കഥാപാത്രമായിരിക്കും കാടവെറിലേത്. അമലാ പോളിന്റെ ജന്മദിനത്തില്‍ (Birthday) ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.

ചലച്ചിത്ര മേഖലയിൽ 12 വർഷം പൂര്‍ത്തിയാക്കിയെന്ന് അമലാ പോള്‍. വെള്ളിത്തിരയിലെ അമലാ പോളായി തന്നെ മാറ്റിയതിനും പ്രോത്സാഹിപ്പിച്ചതിനും എല്ലാവര്‍ക്കും നന്ദിയും പറയുന്നു അമലാ പോള്‍.  കാടെവര്‍ എന്ന തന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അമലാ പോള്‍ പങ്കുവെച്ചു. ഫോറൻസിക് ത്രില്ലര്‍ ആയിട്ടാണ് ചിത്രം എത്തുക.

Also Read: Minnal Murali| ഡിസംബർ വരെയൊക്കെ കാത്തിരിക്കാനുള്ള ക്ഷമയുണ്ടോ, മിന്നൽ മുരളിക്കായി          

അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പൊലീസ് സര്‍ജൻ ആയിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്. അരവിന്ദ് സിംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കാടെവര്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങളും അമലാ പോള്‍ തന്നെയാണ് പങ്കുവെച്ചത്. 

Also Read: Amala Paul : അമല പോളിന്റെ പുതിയ ത്രില്ലർ ചിത്രം എത്തുന്നു; Kudi Yedamaithe

അതോ അന്ത പറവൈ പോലെ (Adho Andha Paravai Pola) ആണ് അമലാ പോളിന്റേതായി (Amala Paul) റിലീസ് ചെയ്യാനുള്ളത്. പൃഥ്വിരാജ് (Prithviraj) നായകനാകുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന ബി​ഗ് ബജറ്റ് ചിത്രം ആടുജീവിതത്തിലും (Aadujeevitham) അമലാ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News