അമീഷ് ത്രിപാഠിയുടെ ശിവ ട്രൈലോജി വെബ് സീരിസാകുന്നു; ശേഖർ കപൂർ 'ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹ' സംവിധാനം ചെയ്യും

Amish Tripathi's Shiva Trilogy ബാണ്ഡിറ്റ് ക്വീൻ, മിസ്റ്റർ ഇന്ത്യ സിനിമയുടെ സംവിധായകൻ ശേഖർ കപൂർ ട്രൈയോളജിയിലെ ആദ്യ ഭാഗമായ മെലൂഹയുടെ ചിരഞ്ജുവികൾ ( ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹ) സംവിധാനം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Mar 9, 2022, 04:30 PM IST
  • ബാണ്ഡിറ്റ് ക്വീൻ, മിസ്റ്റർ ഇന്ത്യ സിനിമയുടെ സംവിധായകൻ ശേഖർ കപൂർ ട്രൈയോളജിയിലെ ആദ്യ ഭാഗമായ മെലൂഹയുടെ ചിരഞ്ജുവികൾ ( ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹ) സംവിധാനം ചെയ്യും.
  • ഇന്റർനാഷണൽ ആർട്ട് മെഷീനാണ് ചിത്രത്തെ സീരാസാക്കി മാറ്റുവാനുള്ള അവകാശം നേടിയിരിക്കുന്നത്.
  • ശേഖർ കപൂറിന് പുറമെ ഫാമിലി മാൻ 2ന്റെ സംവിധായകൻ സുപാൺ എസ് വർമ്മ കോ-ഡയറക്ടറായും ഷോ റണ്ണറായും അണിയറ സംഘത്തിനൊപ്പം ചേരും.
അമീഷ് ത്രിപാഠിയുടെ ശിവ ട്രൈലോജി വെബ് സീരിസാകുന്നു; ശേഖർ കപൂർ 'ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹ' സംവിധാനം ചെയ്യും

മുംബൈ : പ്രമുഖ ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റ് അമീഷ് ത്രിപാഠിയുടെ ശിവ ട്രൈയോളജി സീരിസാകുന്നു. ബാണ്ഡിറ്റ് ക്വീൻ, മിസ്റ്റർ ഇന്ത്യ സിനിമയുടെ സംവിധായകൻ ശേഖർ കപൂർ ട്രൈയോളജിയിലെ ആദ്യ ഭാഗമായ മെലൂഹയുടെ ചിരഞ്ജുവികൾ ( ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹ) സംവിധാനം ചെയ്യും. 

ഇന്റർനാഷണൽ ആർട്ട് മെഷീനാണ് ചിത്രത്തെ സീരാസാക്കി മാറ്റുവാനുള്ള അവകാശം നേടിയിരിക്കുന്നത്. ശേഖർ കപൂറിന് പുറമെ ഫാമിലി മാൻ 2ന്റെ സംവിധായകൻ സുപാൺ എസ് വർമ്മ കോ-ഡയറക്ടറായും ഷോ റണ്ണറായും അണിയറ സംഘത്തിനൊപ്പം ചേരും.

ALSO READ : Tiger 3 : മാസ് സീനുകളുമായി സൽമാൻ ഖാന്റെ ടൈഗർ 3 യുടെ ടീസർ എത്തി; റിലീസിങ് തീയതി പ്രഖ്യാപിച്ചു

"ഇന്ത്യയിലെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ് അമീഷിന്റെ ശിവ ട്രൈയോളജി. അതും ഏത് വിഭാഗത്തിലും പ്രായത്തിലും ഉള്ളവർക്ക് ഉൾകൊള്ളാൻ സാധിക്കുന്ന നോവലാണിത്. ഇത് വെറുമൊരു പുരാണം മാത്രമല്ല, ആധുനികമായ കഥപറച്ചിൽ ഈ നോവലിന്റെ മനോഹാരിത അന്തരാഷ്ട്രതലത്തിലേക്കെത്തിക്കുന്നു" ശേഖർ കപൂർ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News