ഒരുകാലത്ത് ഉത്സവപ്പറമ്പുകളെ കോരിത്തരിപ്പിച്ച കലാനിലയത്തിന്റെ 'രക്തരക്ഷസ്സ് ' വീണ്ടും അരങ്ങിലേക്ക്. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവ പാർവതി ക്ഷേത്ര മൈതാനിയിൽ ഒക്ടോബർ 13ന് ഉദ്ഘാടന പ്രദർശനം നടത്തും. സിനിമയെ വെല്ലുന്ന സാങ്കേതിക വിദ്യകളുമായാണ് ഇത്തവണ 'രക്തരക്ഷസിന്റെ' വരവ്.
സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് കലാനിലയത്തെ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രദർശനമാണിത്. സമകാലിക പ്രേക്ഷക മനസ്സുകളെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന അവതരണ ശൈലിയിൽ 'രക്തരക്ഷസ് ചാപ്റ്റർ വൺ' എന്ന പേരിലാണ് പഴയ നാടകം പുനർജനിക്കുന്നത്.
വേദിയുടെ അണിയറ ഒരുക്കങ്ങളുടെ അവസാനഘട്ട നിർമാണം പുരോഗമിക്കുകയാണ്. സിനിമാതാരം വിയാൻ മംഗലശ്ശേരിയടക്കം നിരവധി തെന്നിന്ത്യൻ താരങ്ങളും ഈ നാടകത്തിൽ അഭിനയിക്കുന്നുണ്ട്. കേരളത്തിലെ പ്രധാന നാടകവേദിയായ കലാനിലയം സ്ഥിരം നാടക വേദിയെ ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
ALSO READ: ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം; 'പണി'യുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടു
ഏരീസ് ഗ്രൂപ്പിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസിൽ വച്ച് കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സോഹൻ റോയിയും ചേർന്നാണ് ഇത് സംബന്ധിച്ച് കരാറിലെത്തിയത്. കലാനിലയത്തിന്റെ പുതിയ പേര് "ഏരീസ് കലാനിലയം ആർട്സ് ആൻഡ് തിയേറ്റർ പ്രൈവറ്റ് ലിമിറ്റഡ് " എന്നാണ്.
ഏരീസും കലാനിലയവും സംയുക്തമായി ചേർന്നായിരിക്കും ഇനിയുള്ള പ്രവർത്തനങ്ങൾ. സോഹൻ റോയിക്ക് കലാമേഖലയോടുള്ള പ്രത്യേക താൽപര്യമാണ് ഏരീസ് കലാനിലയത്തിലേക്ക് എത്തിയത്. ഡോൾബി അറ്റ്മോസ് ശബ്ദ മികവോടുകൂടിയായിരിക്കും ഇനി ഏരീസ് കലാനിലയത്തിന്റെ പ്രദർശനം. പുത്തൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോളതലത്തിൽ പ്രദർശനം നടത്തുക എന്നതും ഏരീസ് കലാനിലയത്തിന്റെ ലക്ഷ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.