Asif Ali : മമ്മൂട്ടി നൽകിയ റോളെക്‌സ്‌ വാച്ച് ഇതുവരെ ഉപയോഗിക്കാൻ പറ്റിയില്ല; കാരണം വ്യക്തമാക്കി ആസിഫ് അലി

Asif Ali Latest Interview : വാച്ച് ഉപയോഗിച്ചാൽ വാച്ചിന്റെ കഥ എല്ലാവരോടും പറയേണ്ടി വരും അതു കൊണ്ടാണ് വാച്ച് ഇതുവരെ ഉപയോഗിക്കാത്തതെന്നും താരം പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Dec 21, 2022, 02:23 PM IST
  • വാച്ച് ഉപയോഗിച്ചാൽ വാച്ചിന്റെ കഥ എല്ലാവരോടും പറയേണ്ടി വരും അതു കൊണ്ടാണ് വാച്ച് ഇതുവരെ ഉപയോഗിക്കാത്തതെന്നും താരം പറഞ്ഞു.
  • പുറം രാജ്യങ്ങളിൽ എവിടെയെങ്കിലും പോകുമ്പോൾ ഉപയോഗിക്കാൻ വെച്ചിരിക്കുകയാണെന്നും താരം തമാശയായി പറഞ്ഞു.
  • വാച്ചിന്റെ സ്ട്രാപ്പ് റെഡ്യൂസ് ചെയ്യാൻ കൊടുക്കാൻ പോലും പറ്റിയിട്ടില്ലെന്നും താരം പറഞ്ഞു.
Asif Ali : മമ്മൂട്ടി നൽകിയ റോളെക്‌സ്‌ വാച്ച് ഇതുവരെ ഉപയോഗിക്കാൻ പറ്റിയില്ല; കാരണം വ്യക്തമാക്കി ആസിഫ് അലി

റോഷാക്കിന്റെ വിജയാഘോഷവേളയിൽ മമ്മൂട്ടി നൽകിയ റോളെക്സ് വാച്ച് ഇതുവരെയും ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് തുറന്ന് പറഞ്ഞ് ആസിഫ് അലി. വാച്ച് ഉപയോഗിച്ചാൽ വാച്ചിന്റെ കഥ എല്ലാവരോടും പറയേണ്ടി വരും അതു കൊണ്ടാണ് വാച്ച് ഇതുവരെ ഉപയോഗിക്കാത്തതെന്നും താരം പറഞ്ഞു. പുറം രാജ്യങ്ങളിൽ എവിടെയെങ്കിലും പോകുമ്പോൾ ഉപയോഗിക്കാൻ വെച്ചിരിക്കുകയാണെന്നും താരം തമാശയായി പറഞ്ഞു. വാച്ചിന്റെ സ്ട്രാപ്പ് റെഡ്യൂസ് ചെയ്യാൻ കൊടുക്കാൻ പോലും പറ്റിയിട്ടില്ലെന്നും താരം പറഞ്ഞു. ഏറ്റവും പുതിയ ചിത്രം കാപ്പയുടെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ്എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

ആസിഫിന്റെ ഏറ്റവും പുതിയ ചിത്രം കാപ്പ നാളെ, ഡിസംബർ 22 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രോമോ സോങ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തിരു തിരു തിരുവനന്തപുരത്ത് എന്ന ​ഗാനമാണ് പുറത്തിറക്കിയത്.  ചിത്രത്തിന് സെൻസർ ബോർഡ് യു/എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. കടുവ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.  ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ് കാപ്പ. 

ALSO READ: Rorschach Movie : റോഷാക്കിൽ മുഖമൂടി വേഷം മാത്രം; എന്നാൽ മമ്മൂട്ടി അസിഫ് അലിക്ക് നൽകിയതോ... റോളെക്സ് വാച്ച്

 അന്ന ബെൻ, ജ​ഗീഷ്, നന്ദു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അപർണ ബാലമുരളി ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്. ചിത്രത്തിൽ വളരെ വേറിട്ട ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. ജി ആർ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന നോവലാണിത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയൻ നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്. തിയറ്റർ ഓഫ് ഡ്രീംസ് എന്ന നിർമ്മാണക്കമ്പനിയുമായി ചേർന്നാണ് റൈറ്റേഴ്സ് യൂണിയൻ ചിത്രം നിർമ്മിക്കുന്നത്. 

ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഡോൾവിൻ കുര്യാക്കോസ്, ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേർന്ന് ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നത്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. സംഗീതം ജസ്റ്റിൻ വർഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യർ. സ്റ്റിൽസ് ഹരി തിരുമല. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു വൈക്കം, അനിൽ മാത്യു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News