Ayyappanum Koshiyum Telugu Remake : പൃഥ്വിരാജിന്റെ കോശി തെലുഗുവിൽ ഡാനിയേൽ ശേഖർ, കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റാണ ദഗ്ഗുബട്ടി

Ayyappanum Koshiyum Telugu Remake - തെലുഗു റിമേക്ക് ഭീംല നായക്കിൽ റാണ ദഗ്ഗുബട്ടിയാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 20, 2021, 09:20 PM IST
  • തെലുഗു റിമേക്ക് ഭീംല നായക്കിൽ റാണ ദഗ്ഗുബട്ടിയാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
  • ചിത്രം 2022 ജനുവരി 22 തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
  • നേരത്തെ ടൈറ്റിൽ കഥാപാത്രത്തിൽ എത്തുന്ന പവൻ കല്യാണിന്റെ ക്യാരക്റ്റർ വീഡിയോ ഗ്ലിമ്പ്സ് വീഡിയോയും പുറത്ത് വിട്ടുരുന്നു.
Ayyappanum Koshiyum Telugu Remake : പൃഥ്വിരാജിന്റെ കോശി തെലുഗുവിൽ ഡാനിയേൽ ശേഖർ, കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റാണ ദഗ്ഗുബട്ടി

Hyderabad : അയ്യപ്പനും കോശിയിൽ (Ayyappanum Koshiyum) പൃഥ്വിരാജ് അവതരിപ്പിച്ച കോശി എന്ന് കഥപാത്രം തെലുഗു റിമേക്കിൽ (Ayyappanum Koshiyum Telugu Remake) ഡാനിയേൽ ശേഖറാകും. തെലുഗു റിമേക്ക് ഭീംല നായക്കിൽ (Bheemla Nayak) റാണ ദഗ്ഗുബട്ടിയാണ് (Rana Daggubatti) പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രം 2022 ജനുവരി 22 തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നേരത്തെ ടൈറ്റിൽ കഥാപാത്രത്തിൽ എത്തുന്ന പവൻ കല്യാണിന്റെ ക്യാരക്റ്റർ വീഡിയോ ഗ്ലിമ്പ്സ് വീഡിയോയും പുറത്ത് വിട്ടുരുന്നു.

ALSO READ : Ayyappanum Koshiyum Telugu Remake Bheemla Nayak : ഭീംല നായക്കിന്റെ ടൈറ്റിൽ സോങ് പുറത്തിറങ്ങി, പിസ്റ്റളും റിവോൾവറും AK 47നുമായി Pawan Kalayan

അയ്യപ്പൻ നായരുടെ വീടിന്റെ മുന്നിൽ വെച്ചുള്ള കോശിയുടെ പ്രകടനമാണ് ഡാനിയേൽ ശേഖറായി വീഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. 

ALSO READ : പേടിക്കണ്ട താലിബാൻ തീവ്രവാദി അല്ല, അയ്യപ്പനും കോശിയും Telugu Remake ഭീംലനായകിൻ്റെ Glimpse Video ആണ്

തെലുഗു പവർ സ്റ്റാർ പവൻ കല്യാൺ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആഗസ്ത് 16 ന് പുറത്ത് വിട്ടിരുന്നു. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന പൊലീസ് കഥാപത്രത്തെ ഭീംല നായക്ക് എന്ന പേരിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്.നിത്യ മേനൻ പ്രധാന കഥാപാത്രമായി വേഷമിടുന്നുണ്ട്.

ALSO READ : Bheemla Nayak First Look : മാസ് ലുക്കിൽ മുണ്ട് മടക്കി കുത്തി പവൻ കല്യാൺ, അയ്യപ്പനും കോശിയുടെ തെലുഗു പതിപ്പ് ഭീംല നായക്കിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്ത് വിട്ടു

ഹരിഷ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പിഡിവി പ്രസാദും സിത്താര എന്റടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചരിക്കുന്നത്. ഡി ഇമ്മനാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News