Bigg Boss Malayalam : സിജോയേ തല്ലിയതിന് ശേഷം കൺഫെഷൻ റൂമിൽ എത്തി നെഞ്ചത്തടിച്ച് കരഞ്ഞ് റോക്കി

Bigg Boss Malayalam Season 6 Asi Rocky-Sijo John Fight : അസി റോക്കിയും സിജോയും തമ്മിലുള്ള വാക്കേറ്റത്തിനൊടുവിലാണ് കൈയ്യാങ്കളി നടക്കുന്നത്

Written by - Jenish Thomas | Last Updated : Mar 25, 2024, 03:08 PM IST
  • രാവിലെ മുതൽ റോക്കി സിജോയെ പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു
  • വാരാന്ത്യ എപ്പിസോഡിൽ നിന്നും തുടങ്ങിയ തർക്കമാണ് അടിയിൽ കലാശിച്ചത്
Bigg Boss Malayalam : സിജോയേ തല്ലിയതിന് ശേഷം കൺഫെഷൻ റൂമിൽ എത്തി നെഞ്ചത്തടിച്ച് കരഞ്ഞ് റോക്കി

Bigg Boss Malayalam Season 6 Rocky-Sijo Fight : ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മത്സരാർഥി സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തു. ടാറ്റു ആർട്ടിസ്റ്റായ അസി റോക്കി തന്റെ സഹമത്സരാർഥിയായ സോഷ്യൽ മീഡിയ വ്ളോഗർ സിജോ ജണിനെ ആക്രമിക്കുകയായിരുന്നു. ഷോയ്ക്കിടെ ഇരുവരും തമ്മിൽ വാക്കേറ്റം നടക്കുന്നതിനിടെയാണ് കൈയ്യാങ്കളി നടക്കുന്നത്. റോക്കി സിജോയുടെ കരണം അടിച്ച് പൊട്ടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ടെലികാസ്റ്റ് ചെയ്ത എപ്പിസോഡിന് ശേഷം റോക്കി സിജോയെ അടിക്കുന്നത് ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. ഇതിന് ശേഷം റോക്കി റിയാലിറ്റി ഷോയിൽ നിന്നും പുറത്തായിയെന്ന റിപ്പോർട്ടുകൾ വരികയും ചെയ്തു.

റോക്കി സിജോയെ ആക്രമിച്ചതിന് ശേഷം ഇരുവരെയും മറ്റ് മത്സരാർഥികൾ ചേർന്ന് പിടിച്ചു മാറ്റുകയായിരുന്നു. ബിഗ് ബോസിന്റെ നിർദേശത്തെ തുടർന്ന് റോക്കിയെ കൺഫെഷൻ റൂമിലേക്ക് മാറ്റി. പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ സ്തംഭിച്ച നിൽക്കുകയായിരുന്നു സിജോ. പിന്നീട് സിജോയെ മെഡിക്കൽ മുറിയിലേക്ക് കൊണ്ടുപോയി. അതേസമയം കൺഫെഷൻ റൂമിലേക്ക് മാറ്റിയ റോക്കി പൊട്ടിക്കരയുകയായിരുന്നു. തന്നെ പ്രകോപിച്ചതിനെ തുടർന്നാണ് അങ്ങനെ ചെയ്തതെന്നും തനിക്ക് എല്ലാ നഷ്ടപ്പെട്ടുയെന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് കരയുകയായിരുന്നു.

ALSO READ : Bigg Boss Malayalam : ആങ്കർ മാനേജ്മെന്റ് വട്ട പൂജ്യം! സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തു; അസി റോക്കിയെ ബിഗ് ബോസിൽ നിന്നും പുറത്താക്കി

കഴിഞ്ഞ ആഴ്ചയിൽ പവർ റൂമിനെതിരെ മറ്റ് മത്സരാർഥികൾ സമരം ചെയ്തതിനെ ചർച്ചയാണ് റോക്കിയും സിജോയും തമ്മിലുള്ള തർക്കത്തിന് തുടക്കമാകുന്നത്. സമരം ചെയ്യാൻ ആദ്യം ആഹ്വാനം ചെയ്തത് താൻ സിജോ മോഹൻലാലിനോട് പറഞ്ഞപ്പോൾ മുതലാണ് ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് വഴിവെച്ചത്. ഇത് റോക്കി സിജോയെ ചോദ്യം ചെയ്യുകയും ചെയ്തു. അതോടൊപ്പം അടുത്ത ദിവസം ക്യാപ്റ്റൻസി ടാസ്കിൽ സിജോയോട് തോറ്റപ്പോൾ റോക്കിക്ക് സഹതാരത്തിനോടുള്ള അമർഷം കൂടി വന്നു. തുടർന്ന് ബിഗ് ബോസ് വീട്ടിൽ ഒട്ടും വിശ്വാസമില്ലാത്തയാൾ സിജോ ആണെന്ന് റോക്കി മോഹൻലാലിനോട് പറയുകയും ചെയ്തു. ഇതെ തുടർന്നുള്ള വാക്കേറ്റമായിരിക്കാം കൈയ്യാങ്കളിലേക്ക് നയിച്ചതെന്നാണ് നിഗമനം.

ഇന്നലെ ഞായറാഴ്ച സംപ്രേഷണം ചെയ്ത വാരാന്ത്യ എപ്പിസോഡിൽ റോക്കിയുടെ ദേഷ്യം അടക്കണമെന്ന് മോഹൻലാൽ നിർദേശം നൽകിയിരുന്നു. കഴിഞ്ഞാഴ്ചയിൽ ഗബ്രിയോടും ജാസ്മിനോടും ദേഷ്യം പ്രകടമാക്കിയ റോക്കി ബിഗ് ബോസ് വീടിനുള്ളിൽ പ്രോപ്പെർട്ടിയിൽ ഇടിച്ച് കേടുപാട് വരുത്തിയിരുന്നു. ഇത് തുടർന്ന് ശിക്ഷ നടപടിയായി റോക്കിയെ അടുത്താഴ്ചത്തെ എവിക്ഷൻ പട്ടികയിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്തിരുന്നു. അതേസമയം ഈ ആഴ്ചയിൽ ബിഗ് ബോസ് വീട്ടിൽ നിന്നും രണ്ട് പേരാണ് പുറത്തായത്. ശനിയാഴ്ച ടെലികാസ്റ്റ ചെയ്ത എപ്പിസോഡിൽ കോമണർ മത്സരാർഥിയായ നിഷാന പുറത്തായി. ഇന്നലത്തെ എപ്പിസോഡിൽ സുരേഷ് മേനോനും ബിഗ് ബോസ് വീടിനോട് വിട പറഞ്ഞു.

ആദ്യ ആഴ്ചയിൽ രതീഷ് ചന്ദ്രൻ പുറത്തായത് ഉൾപ്പെടെ ഇതുവരെ ബിഗ് ബോസിൽ നിന്നും ഔദ്യോഗികമായി പുറത്തായവരുടെ എണ്ണം മൂന്നായി. റോക്കിയും കൂടി ഈ പട്ടികയിലേക്കെത്തുമ്പോൾ ഈ സീസണിൽ ഇതുവരെ പുറത്തായവരുടെ എണ്ണം നാലാകും. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ ഇതിന് മുമ്പ് സമാനമായി രണ്ട് പേരാണ് പുറത്തായത്. രണ്ടാം സീസണിൽ സഹമത്സരാർഥിയായ രേഷ്മയുടെ കണ്ണിൽ കാന്താരി മുളക് തേച്ചതിനാണ് പുറത്തായത്. നാലാം സീസണിൽ റോബിൻ രാധാകൃഷ്നും സമാനമായ വിഷയത്തിലാണ് പുറത്തായത്. റിയാസ് സലീമിനെ കായികമായി ഉപദ്രവിച്ചതിനാണ് ബിഗ് ബോസ് പുറത്താക്കിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News