അനുഷ്‌കയെ ഉപേക്ഷിക്കണം, കോലിയോട് ബിജെപി നേതാവ്

ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎ ആയ നന്ദകിഷോർ ഗുർജറാണ് വിചിത്ര ആവശ്യവുമായി മുന്നോട്ട് വന്നിട്ടുള്ളത്.

Last Updated : May 27, 2020, 02:28 PM IST
അനുഷ്‌കയെ ഉപേക്ഷിക്കണം, കോലിയോട് ബിജെപി നേതാവ്

ഇന്ത്യൻ ക്രിക്കറ് ടീം ക്യാപ്റ്റൻ Virat Kohli ഭാര്യ അനുഷ്ക ശർമ്മയുമായുള്ള ബന്ധം വിക്ഷേപിക്കണമെന്ന് ബിജെപി നേതാവ്. എന്താണ് സംഭവം എന്നല്ലേ? അനുഷ്ക നിർമ്മിച്ച 'പാതാൾ ലോക്' എന്ന വെബ് സീരീസ് ഉൾക്കൊള്ളാനായില്ല എന്നതാണ് പ്രശനം. സീരീസിൽ അനുവാദമില്ലാതെ BJP നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും അത് രാജ്യദ്രോഹകുറ്റമാണെന്നുമാണ് പരാമർശം. 

ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎ ആയ നന്ദകിഷോർ ഗുർജറാണ് വിചിത്ര ആവശ്യവുമായി മുന്നോട്ട് വന്നിട്ടുള്ളത്.

'ആരും രാജ്യത്തേക്കാളും വലുതല്ല. ഇന്ത്യയ്ക്കായി കളിക്കുന്ന വിരാട് കോലി ഇത് അനുവദിച്ചുകൊടുക്കരുത്. എത്രയും പെട്ടെന്ന് കോലി അനുഷ്കയെ ഡിവോഴ്സ് ചെയ്യണം. ഇന്ത്യൻ ക്യാപ്റ്റനിൽനിന്ന് ഇത്തരമൊരു നീക്കമുണ്ടായാൽ അത് എല്ലാവർക്കുമുള്ള ശക്തമായ സന്ദേശമാകും' എന്നാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിജെപി നേതാവ് പറഞ്ഞിരിക്കുന്നത്.

അതേസമയം വെബ്സീരീസ് പ്രദർശിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനും ബിജെപി എംഎൽഎ കത്തെഴുതി.അനുഷ്കയ്ക്കെതിരെ പോലീസിലും പരാതി നൽകിയിട്ടുണ്ട്.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പാതാള്‍ ലോക് കുറ്റാന്വേഷണ കഥയാണ്. പ്രമാദമായ ഒരു കേസ് അന്വേഷിക്കാനിറങ്ങുന്ന പൊലീസ് ഓഫീസര്‍ മനസ്സിലാക്കുന്ന അധോലോകമാണ് സീരീസിന്റെ ഇതിവൃത്തം. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. സീരീസ് ഏറ്റെടുത്തതിന് അനുഷ്‌കയെ കോലി പ്രശംസിച്ചിരുന്നു.

 

Trending News