Higuita Movie : 'പേടിച്ച പുരുഷൻ ഏറ്റവും വലിയ അശ്ലീലമാണ്'; കണ്ണൂരിന്റെ രാഷ്ട്രീയവുമായി ഹിഗ്വിറ്റ; ട്രെയിലർ

Higuita Movie Trailer : എഴുത്തുകാരൻ എൻ എസ് മാധവന്റെ ചെറുക്കഥയ്ക്കും ചിത്രത്തിനും ഒരേ പേര് വന്നത് സിനിമയെ വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 09:04 PM IST
  • മാർച്ച് 31ന് ചിത്രം തിയറ്ററകുളിലേക്ക് എത്തും.
  • അടുത്തിടെ മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണ് ഹി​ഗ്വിറ്റ
  • എഴുത്തുകാരൻ എൻ എസ് മാധവൻ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു
Higuita Movie : 'പേടിച്ച പുരുഷൻ ഏറ്റവും വലിയ അശ്ലീലമാണ്'; കണ്ണൂരിന്റെ രാഷ്ട്രീയവുമായി ഹിഗ്വിറ്റ; ട്രെയിലർ

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഹി​ഗ്വിറ്റയുടെ ട്രെയിലർ പുറത്ത് വിട്ടു. കണ്ണൂർ രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന സിനിമയാണ് ഹിഗ്വിറ്റയെന്ന് തോന്നിപ്പിക്കും വിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. വിവാദങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. മാർച്ച് 31ന് ചിത്രം തിയറ്ററകുളിലേക്ക് എത്തും. അടുത്തിടെ മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണ് ഹി​ഗ്വിറ്റ. ആദ്യാമായാണ് ഒരു സിനിമയുടെ പേരിൽ സിനിമാ സാഹിത്യ മേഖലയിൽ വാദ പ്രതിവാദങ്ങൾ നടന്നത്. ഹി​ഗ്വിറ്റ എന്ന പേര് വിവാദമായതിന്റെ പേരിൽ ചിത്രത്തിന്റെ റിലീസിന് തടസം നേരിട്ടിരുന്നു. 

എഴുത്തുകാരൻ എൻ എസ് മാധവനാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നത്. എൻ എസ് മാധവന്റെ ചെറുകഥയുടെ പേര് ഹിഗ്വിറ്റയാണെന്നും അതേ പേരിലുള്ള സിനിമയ്ക്ക് അനുമതി നൽകരുതെന്നും എഴുത്തുകാരൻ ആവശ്യപ്പെട്ടു. എഴുത്തുകാരന്റെ ആവശ്യപ്രകാരം ഫിലിം ചേംബർ സിനിമയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ അണിയറ പ്രവർത്തകർ നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിക്കുന്നത്.

ALSO READ : Laika Movie : ചിരിപ്പിക്കാൻ ബിജു സോപാനവും ഒപ്പം നായകുട്ടിയുമെത്തുന്നു; ലെയ്ക്ക സിനിമയുടെ ട്രെയിലർ

സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിർമ്മാണം.കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയിൽ പാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. 

സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ, മനോജ് കെ ജയൻ, ഇന്ദ്രൻസ്, സങ്കീർത്തന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസിൽ നാസറും എഡിറ്റിങ്ങ് പ്രസീദ് നാരായണനുമാണ്. സംഗീതം രാഹുൽ രാജും പശ്ചാത്തല സംഗീതം ഡോൺ വിൻസന്റും നിർവഹിക്കുന്നു. വാർത്താ പ്രചാരണം : പി ആർ ഓ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News