Corona Papers Movie: ഇത് പതിവ് പ്രിയദർശൻ ചിത്രമല്ല; കൊറോണ പേപ്പേഴ്സ് നാളെ മുതൽ തിയറ്ററുകളിൽ

Corona Papers Movie Release Date : മോഹൻലാലോ, എംജി ശ്രീകുമാറോ പാട്ടോ ഒന്നുമില്ലാതെ എത്തുന്ന ഒരു പ്രിയദർശൻ ചിത്രമാണ് കൊറോണ പേപ്പേഴ്സ്

Written by - Zee Malayalam News Desk | Last Updated : Apr 5, 2023, 03:47 PM IST
  • ഒപ്പം എന്ന സിനിമയ്ക്ക് ശേഷം പ്രിയദർശൻ ചിത്രമാണ് കൊറോണ പേപ്പേഴ്സ്
  • പതിവ് പ്രിയദർശൻ ചിത്രങ്ങളിലെ ഒരു ഘടകവും കൊറോണ പേപ്പേഴ്സിൽ ഉണ്ടാകുല്ല
  • ഷെയ്ൻ നിഗം,ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
Corona Papers Movie: ഇത് പതിവ് പ്രിയദർശൻ ചിത്രമല്ല; കൊറോണ പേപ്പേഴ്സ് നാളെ മുതൽ തിയറ്ററുകളിൽ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ പുതിയ ചിത്രം കൊറോണ പേപ്പേഴ്സ് നാളെ തിയറ്ററുകളിൽ എത്തും. ഷെയിൻ നിഗം ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ഷെയിൻ പുറമെ ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജീൻ പോൾ ലാൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 

കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിനിറെ ട്രെയിലർ പ്രകാരം പ്രിയദർശൻ ഒരുക്കിയിരിക്കുന്നത് ഒരു ത്രില്ലർ ചിത്രമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. കൂടാതെ പതിവ് പ്രിയദർശൻ ചിത്രങ്ങളിൽ കാണാൻ ഇടയാകുന്ന ചില ഘടകങ്ങൾ കൊറോണ പേപ്പേഴ്സിൽ ഉണ്ടാകില്ലു. ഒന്ന് മോഹൻലാൽ, രണ്ട് എം ജി ശ്രീകുമാർ കൂടാതെ ഒരു പാട്ട് പോലും ഈ പ്രിയദർശൻ ചിത്രത്തിൽ എല്ല എന്നതാണ് കൊറോണ പേപ്പേഴ്സിന്റെ പ്രത്യേകത.

ALSO READ : സിനിമകൾ എന്തുകൊണ്ട് വെള്ളിയാഴ്ച റിലീസ് ചെയ്യുന്നു? അറിയില്ലെങ്കിൽ ഇവിടെ കമോൺ..!

മോഹൻലാലിന്റെ ഒപ്പം എന്ന സിനിമയ്ക്ക് ശേഷം പ്രിയദർശൻ ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ശ്രീ ഗണേഷിന്റേതാണ് കഥ. തിരക്കഥയൊരുക്കിയിക്കുന്നത് പ്രിയദർശനും. ഫോര്‍ ഫ്രെയിംസ് ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ശ്രീധന്യ, ഹന്ന റെജി കോശി, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്‍, ആക്ഷന്‍- രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News