Curtain Movie: ഷൂട്ടിങ്ങിൻറെ 'കർട്ടൻ' പൊങ്ങുന്നു; കർട്ടൻ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തു

 മകൾക്ക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്‍റെ കഥ പറയുന്ന ചിത്രം ഹൊറർ ഇമോഷണൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 14, 2023, 04:40 PM IST
  • ഷിജ ജിനു ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്
  • ബ്രൂസ്‌ലി രാജേഷ് ആണ് ചിത്രത്തിൽ സംഘട്ടനം ഒരുക്കിയിരിക്കുന്നത്
  • ചിത്രം ഹൊറർ ഇമോഷണൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്
Curtain Movie: ഷൂട്ടിങ്ങിൻറെ  'കർട്ടൻ' പൊങ്ങുന്നു; കർട്ടൻ  ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തു

തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന 'കർട്ടൻ' എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തു. തമിഴ് സൂപ്പര്‍ താരം വിജയ്‌ സേതുപതി, സംവിധായകന്‍ എം പദ്‌മകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ, നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ എന്നിവരുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 

പാവക്കുട്ടി ക്രിയേഷന്‍സിന്‍റ ബാനറിലൊരുങ്ങുന്ന ചിത്രം അമന്‍ റാഫിയാണ് സംവിധാനം ചെയ്യുന്നത്. മകൾക്ക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്‍റെ കഥ പറയുന്ന ചിത്രം ഹൊറർ ഇമോഷണൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ജിനു.ഇ തോമസ് ആണ് നായകൻ. മെറീന മൈക്കിൾ, സിനോജ് വർഗീസ്, അമൻ റാഫി, വി.കെ ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ സൂര്യലാൽ ശിവജി തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Also Read: Ayisha movie: ഇനി 6 ദിവസം കൂടി; 'ആയിഷ' നിങ്ങൾക്ക് മുൻപിലേക്ക്, പുതിയ പോസ്റ്റർ പങ്കിട്ട് മഞ്ജു വാര്യർ

ഷിജ ജിനു ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. സന്ദീപ് ശങ്കർ ആണ് ഛായാഗ്രഹണം. വൈശാഖ് എം സുകുമാരൻ ആണ് ചീഫ് അസോസിയേറ്റ്.മുരളി അപ്പാടത്തും, സണ്ണി മാതവനും ചേർന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ദുർഗ വിശ്വനാഥ് ആണ്. അമൻ റാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ' കർട്ടൻ'.

ബ്രൂസ്‌ലി രാജേഷ് ആണ് ചിത്രത്തിൽ സംഘട്ടനം ഒരുക്കിയിരിക്കുന്നത്. ഷൌക്കത്ത് മന്നലാംകുന്ന് ആണ് പ്രൊഡക്ഷൻ കൺട്രോളർ. തൃശൂരിലെ പൂമല, കുട്ടിക്കാനം, വാഗമൺ, ഏലപ്പാറ എന്നിവിടങ്ങളിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം എത്രയും വേഗം റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ. സൂരജ് സുരേന്ദ്രൻ, നന്ദൻ, കെ എസ് ദിനേശൻ എന്നിവരാണ് ചിത്രത്തിന്റെ പി ആർ ഒ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News