D Imman Marriage : തമിഴ് സംഗീത സംവിധായകൻ ഡി.ഇമ്മൻ വീണ്ടും വിവാഹിതനായി

D Imman Wife അന്തരിച്ച തമിഴ് ചലച്ചിത്ര കല സംവിധായകൻ  ഉബാൾഡിന്റെ മകൾ അമേലിയയാണ് വധു

Written by - Zee Malayalam News Desk | Last Updated : May 16, 2022, 02:13 PM IST
  • അന്തരിച്ച തമിഴ് ചലച്ചിത്ര കല സംവിധായകൻ ഉബാൾഡിന്റെ മകൾ അമേലിയയാണ് വധു.
  • സംഗീത സംവിധായകന്റെ രണ്ടാമത്തെ വിവാഹമാണിത്.
  • 2008ൽ കമ്പ്യൂട്ടർ എഞ്ചിനിയറായ മോണിക്ക റിച്ചാർഡിനെയാണ് ഇമ്മൻ അദ്യം വിവാഹം ചെയ്യുന്നത്.
D Imman Marriage : തമിഴ് സംഗീത സംവിധായകൻ ഡി.ഇമ്മൻ വീണ്ടും വിവാഹിതനായി

ചെന്നൈ: കോളിവുഡ് സംഗീത സംവിധായകൻ ഡി ഇമ്മൻ രണ്ടാമത് വിവാഹിതനായി. അന്തരിച്ച തമിഴ് ചലച്ചിത്ര കല സംവിധായകൻ  ഉബാൾഡിന്റെ മകൾ അമേലിയയാണ് വധു. അടുത്തിടെ റിലീസായ അണാത്തൈ, അജിത് ചിത്രം വിശ്വാസം എന്നിവ ഉൾപ്പെടെ 50തിൽ അധികം ചിത്രങ്ങൾക്ക് ഇമ്മൻ സംഗീതം ഒരുക്കിട്ടുണ്ട്. 

സംഗീത സംവിധായകന്റെ രണ്ടാമത്തെ വിവാഹമാണിത്. 2008ൽ കമ്പ്യൂട്ടർ എഞ്ചിനിയറായ മോണിക്ക റിച്ചാർഡിനെയാണ് ഇമ്മൻ അദ്യം വിവാഹം ചെയ്യുന്നത്. 13 വർഷത്തെ വിവാഹ ജീവതത്തിന്റെ ശേഷം 2020ൽ ഇരുവരും വേർപിരിയുകയും 2021ൽ ഇമ്മൻ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തിരുന്നു. ഈ ബന്ധത്തിൽ ഇരുവർക്കും രണ്ട് മക്കളുണ്ട്. 

ALSO READ : Don Review: ക്യാംപസിലെ ചക്രവർത്തി "ഡോണായ" കഥ; മുഴുനീള കോമഡിയുമായി ശിവകാർത്തികേയന്റെ ഡോൺ; യുവാക്കൾക്ക് ഒരു സന്ദേശവും

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by D.Imman (@immancomposer)

നേരത്തെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ വീണ്ടുമൊരു വിവാഹത്തിനായി ഒരങ്ങുന്നുയെന്ന് ഇമ്മൻ അറിയിച്ചിരുന്നു. തനിക്ക് അടുത്ത പരിചയമുള്ള ഒരാളുമായിട്ടെ വിവാഹബന്ധം ഉണ്ടാകുയെന്നും സംഗീത സംവിധായകൻ അഭിമുഖത്തിൽ സൂചന നൽകിയിരുന്നു. 

അടുത്തിടെ 2022 ഏപ്രിലിൽ ഇമ്മൻ തന്റെ ആദ്യ ഭാര്യക്കെതിരെ കോടതിയിൽ കേസ് കൊടുത്തിരുന്നു. മക്കളുടെ യഥാർഥ പാസ്പോർട്ട് നിലനിൽക്കെ തന്റെ ആദ്യ ഭാര്യ മോണിക്ക മറ്റൊരു പാസ്പോർട്ടിനായി അപേക്ഷ സമർപ്പിച്ചുയെന്നാണ് ഇമ്മന്റെ പരാതി. ഇതിന്മേലുള്ള വാദം കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News