Dasara Movie : തരംഗമായി ദസറ ടീസർ; 24 മണിക്കൂറുകൾക്കിടയിൽ 13 മില്യൺ വ്യൂസ്

DASARA Movie Update :  തെലങ്കാനയിലെ ഗോദാവരികാനിയിലെ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന ആളുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 12:55 PM IST
  • നാനിയുടെ വ്യത്യസ്ത വേഷപ്പകർച്ചയും ടീസറിലെ അസാധാരണ പ്രകടനവും ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു.
  • ട്രെയിലറിൽ കാണിച്ചിരിക്കുന്നതു പോലെ, തെലങ്കാനയിലെ ഗോദാവരികാനിയിലെ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന ആളുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
  • പുറത്തിറങ്ങിയ എല്ലാ ഭാഷകളിലും ട്രെൻഡിങ് ലിസ്റ്റിലാണ് ടീസർ ഇടം പിടിച്ചിരിക്കുന്നത്.
  • 24 മണിക്കൂറിനുള്ളിൽ വീഡിയോ 13 മില്യൺ വ്യൂസ് എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി
Dasara Movie : തരംഗമായി ദസറ ടീസർ; 24 മണിക്കൂറുകൾക്കിടയിൽ 13 മില്യൺ വ്യൂസ്

നാച്ചുറൽ സ്റ്റാർ നാനി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ദസറയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.ടീസറിന് ഇതിനോടൊപ്പം തന്നെ പാൻ ഇന്ത്യാതലത്തിൽ അതിഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നാനിയുടെ വ്യത്യസ്ത വേഷപ്പകർച്ചയും ടീസറിലെ അസാധാരണ പ്രകടനവും ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു. ട്രെയിലറിൽ കാണിച്ചിരിക്കുന്നതുപോലെ, തെലങ്കാനയിലെ ഗോദാവരികാനിയിലെ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന ആളുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. 

പുറത്തിറങ്ങിയ എല്ലാ ഭാഷകളിലും ട്രെൻഡിങ് ലിസ്റ്റിലാണ് ടീസർ ഇടം പിടിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ വീഡിയോ 13 മില്യൺ വ്യൂസ് എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി. എസ്‌എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക.  ദസറ മാർച്ച് 30 ന് പാൻ ഇന്ത്യ റിലീസ് ചെയ്യും.നാനി തെലുങ്കാന ഭാഷയാണ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

ALSO READ: Nani 30 : നാനിയുടെ നായികയായി മൃണാള്‍ താക്കൂര്‍; നാനി 30ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു

ഷൈൻ ടോം ചാക്കോയ്ക്ക് പുറമെ സായ് കുമാറും നെഗറ്റീവ് ഷേഡുള്ള വേഷങ്ങളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്.  ദസറ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30 ന് ഒരേ സമയം റിലീസ് ചെയ്യും. സംവിധാനം : ശ്രീകാന്ത് ഒഡെല, നിർമ്മാണം: സുധാകർ ചെറുകൂരി, പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്, ഛായാഗ്രഹണം ഡയറക്ടർ: സത്യൻ സൂര്യൻ ISC, സംഗീതം: സന്തോഷ് നാരായണൻ, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി, സംഘട്ടനം  : റിയൽ സതീഷ്, അൻബരിവ്, പിആർഒ: ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News