Dear Vaappi Movie : വാപ്പയും മകളുമായി ലാലും തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘയും; 'ഡിയർ വാപ്പി' ടൈറ്റിൽ പോസ്റ്റർ

Dear Vaappi Cast : ലാലിനെയും അനഘയെയും കൂടാതെ ചിത്രത്തിൽ നിരഞ്ജൻ മണിയൻപിള്ള രാജു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 06:34 PM IST
  • ലാലിനൊപ്പം തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
  • തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയർ വാപ്പി ചിത്രീകരിച്ചിരിക്കുന്നത്.
  • പാണ്ടികുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
  • ബി കെ ഹരിനാരായണന്റെയും മനു മഞ്ജിത്തിന്റെയും വരികൾക്ക് കൈലാസ് മേനോൻ സംഗീതം നൽകും.
Dear Vaappi Movie : വാപ്പയും മകളുമായി ലാലും തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘയും; 'ഡിയർ വാപ്പി' ടൈറ്റിൽ പോസ്റ്റർ

കൊച്ചി : ലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ഡിയർ വാപ്പി സിനിമയുടെ ടൈറ്റൽ പോസ്റ്റർ അവതരിപ്പിച്ചു. ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരനാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ലാലിനൊപ്പം തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു 

ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിതയാത്രയാണ് ഡിയർ വാപ്പി എന്ന സിനിമയുടെ ഇതിവൃത്തം. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയർ വാപ്പി ചിത്രീകരിച്ചിരിക്കുന്നത്.

ALSO READ : Paapparassikal Movie : ധ്യാൻ ശ്രീനിവാസന്റെ "പാപ്പരാസികൾ" ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു; നായികയായി ഐശ്വര്യ മേനോൻ

ലാലിനെയും അനഘയെയും കൂടാതെ ചിത്രത്തിൽ നിരഞ്ജൻ മണിയൻപിള്ള രാജു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാണ്ടികുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബി കെ ഹരിനാരായണന്റെയും മനു മഞ്ജിത്തിന്റെയും വരികൾക്ക് കൈലാസ് മേനോൻ സംഗീതം നൽകും. ലിജോ പോളാണ് എഡിറ്റർ.

പ്രവീൺ വർമ്മയാണ് വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. എം ആർ രാജാകൃഷ്ണൻ ശബ്ദ മിശ്രണവും, അജയ് മങ്ങാട് കലാസംവിധാനവും, റഷീദ് അഹമ്മദ്‌ ചമയവും, അനീഷ് പെരുമ്പിലാവ് നിർമ്മാണ നിയന്ത്രണവും, ഷിജിൻ പി രാജ് നിശ്ചലഛായാഗ്രഹണവും നിർവഹിക്കുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News