ലൂയിസ് വിറ്റണിന്‍റെ ഇന്ത്യൻ ബ്രാന്‍റ് അംബാസഡറായി ദീപിക; സന്തോഷത്തിൽ ഭാര്യയെ പുകഴ്ത്തി രൺവീറിന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറി

'സീരിയസ് ഫ്ലെക്സ് ബേബി' എന്ന അടിക്കുറുപ്പോടെ ദീപികാ പദുക്കോണിനെ ടാഗ് ചെയ്താണ് രൺവീർ ഇൻസ്റ്റാഗ്രാം സ്റ്റോറി ആരാധകരുമായി പങ്ക് വച്ചത്. ദീപിക പദുക്കോണിനെപ്പറ്റി സി.എൻ.എൻ എഴുതിയ ഒരു ലേഖനവും ഇതിനോടൊപ്പം അദ്ദേഹം പങ്ക് വച്ചിരുന്നു. ഹോളീവുഡ് നടിയായ എമ്മ സ്റ്റോൺ ചൈനീസ് നടി ഷൗ ഡോങ്യു എന്നിവരാണ് ലൂയിസ് വിറ്റണിന്‍റെ മറ്റ് ബ്രാന്‍റ് അമ്പാസിഡർമാർ.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : May 12, 2022, 03:51 PM IST
  • ദീപികാ പദുക്കോണിനെ ടാഗ് ചെയ്താണ് രൺവീർ ഇൻസ്റ്റാഗ്രാം സ്റ്റോറി ആരാധകരുമായി പങ്ക് വച്ചത്.
  • ദീപിക പദുക്കോണിനെപ്പറ്റി സി.എൻ.എൻ എഴുതിയ ഒരു ലേഖനവും ഇതിനോടൊപ്പം അദ്ദേഹം പങ്ക് വച്ചിരുന്നു.
  • ഹോളീവുഡ് നടിയായ എമ്മ സ്റ്റോൺ ചൈനീസ് നടി ഷൗ ഡോങ്യു എന്നിവരാണ് ലൂയിസ് വിറ്റണിന്‍റെ മറ്റ് ബ്രാന്‍റ് അമ്പാസിഡർമാർ.
ലൂയിസ് വിറ്റണിന്‍റെ ഇന്ത്യൻ ബ്രാന്‍റ് അംബാസഡറായി ദീപിക; സന്തോഷത്തിൽ ഭാര്യയെ പുകഴ്ത്തി രൺവീറിന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറി

തന്‍റെ പ്രിയ പത്നിയായ ദീപിക പദുക്കോണിനെ പൊതു വേദിയിൽ അഭിനന്ദിക്കാനുള്ള ഒരു അവസരവും രൺവീർ സിംഗ് പാഴാക്കാറില്ല. ഇപ്പോൾ പ്രമുഖ വിദേശ ബ്രാന്‍റായ  ലൂയിസ് വിറ്റണിന്‍റെ ഇന്ത്യൻ ബ്രാന്‍റ് അമ്പാസിഡറായി  ദീപിക പദുക്കോൺ തിരഞ്ഞെടുക്കപ്പെട്ടതിലെ സന്തോഷം സാമൂഹിക മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്ക് വച്ചിരിക്കുകയാണ് അദ്ദേഹം. 

ലൂയിസ് വിറ്റണിന്‍റെ ലതർ ബാഗിന്‍റെ ഒരു പരസ്യത്തിലാണ് ദീപികാ പദുക്കോൺ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ദീപിക ഒരു വെള്ള ഷോർട്ട്സ് ധരിച്ച് ലതർ ബാഗ് കയ്യിൽ പിടിച്ച് നിൽക്കുന്ന ഒരു പരസ്യ പോസ്റ്റർ തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്ക് വച്ചുകൊണ്ടാണ് രൺവീർ സിംഗ് തന്‍റെ ഭാര്യയെ അഭിനന്ദിച്ചത്. 

Read Also: Bigg Boss Malayalam Season 4 : ബിഗ് ബോസ് കോടതിയിൽ ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നത; റിയാസ് സലീമിനെ 'വാഴ' എന്ന് വിളിച്ച് ആക്രോശിച്ച് ഡോ. റോബിൻ

'സീരിയസ് ഫ്ലെക്സ് ബേബി' എന്ന അടിക്കുറുപ്പോടെ ദീപികാ പദുക്കോണിനെ ടാഗ് ചെയ്താണ് രൺവീർ ഇൻസ്റ്റാഗ്രാം സ്റ്റോറി ആരാധകരുമായി പങ്ക് വച്ചത്. ദീപിക പദുക്കോണിനെപ്പറ്റി സി.എൻ.എൻ എഴുതിയ ഒരു ലേഖനവും ഇതിനോടൊപ്പം അദ്ദേഹം പങ്ക് വച്ചിരുന്നു. ഹോളീവുഡ് നടിയായ എമ്മ സ്റ്റോൺ ചൈനീസ് നടി ഷൗ ഡോങ്യു എന്നിവരാണ് ലൂയിസ് വിറ്റണിന്‍റെ മറ്റ് ബ്രാന്‍റ് അമ്പാസിഡർമാർ. 

വരാനിരിക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവലിലെ ജൂറി അംഗമായി ദീപികാ പദുക്കോണിനെ നിയമിച്ചപ്പോൽ അതിന്‍റെ സന്തോഷത്തിൽ രൺവീർ സിംഗ് തന്‍റെ ഒരു നൃത്ത രംഗം സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വച്ചിരുന്നു. കൂടെ ദീപികയെ അഭിനന്ദിച്ച്കൊണ്ട് ഒരു ചെറിയ കുറിപ്പും അദ്ദേഹം എഴുതി. 

Read Also: രാജ്കുമാർ ഹിരാനിയുടെ സെറ്റിൽ ഷാരൂഖ് ഖാൻ; താരത്തിന്‍റെ പുതിയ ഗ്ലാമർ ചിത്രം ആഘോഷമാക്കി ആരാധകർ

'സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാപേരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഏത് ചിത്രമാണ് മികച്ചതെന്ന് തിരഞ്ഞെടുക്കാൻ സാധിക്കുന്ന സ്ഥാനത്ത് എത്തണമെന്ന് ആഗ്രഹിക്കും. എന്നെ ഇതുവരെ ഒരു ജൂറിയിലും അംഗമാകാൻ ആരും ക്ഷണിച്ചിട്ടില്ല, ഭാവിയിൽ ക്ഷണിക്കുമോ എന്ന ഉറപ്പും ഇല്ല എന്നാൽ ഇപ്പോൾ നിനക്ക് ആ അപൂർവ്വ അവസരം വന്ന് ചേർന്നിരിക്കുകയാണ്' എന്നാണ് രൺവീർ തന്‍റെ ഭാര്യയെ വാനോളം പുകഴ്ത്തിയത്. 

കബീർ ഖാൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സ്പോർട്സ് ഡ്രാമാ ചിത്രമായ 83 ൽ ആണ് രൺവീർ - ദീപികാ ജോഡി അവസാനമായി വെള്ളിത്തിരയിൽ ഒന്നിച്ചത്. യതാർത്ഥ ജീവിതത്തിലെ പോലെ ഈ സിനിമയിലും ഇരുവരും ഭാര്യാ ഭർത്താക്കന്മാരാണ് അഭിനയിച്ചത്. 

Read Also: "അത്രയേറെ ദേഷ്യം തോന്നി പേരുപോലുമില്ലാത്ത ആ നായകനോട്", പുഴുവിലെ മമ്മൂട്ടിയെ കുറിച്ച് ആന്റോ ജോസഫ്

നാളെ തീയറ്ററുകളിലെത്തുന്ന രൺവീർ സിംഗ് ചിത്രമായ ജയേഷ്ഭായ് ജോർദാറിന്‍റെ പ്രചാരണത്തിന്‍റെ തിരക്കിനിടെയാണ് ദീപികയുടെ നേട്ടം ആഘോഷമാക്കി മാറ്റാനും അദ്ദേഹം സമയം കണ്ടെത്തി എന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News