സിനിമാലോകത്തെയും ആരാധകരേയും ഒരു പോലെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് കന്നഡ നടൻ ചിരഞ്ജീവി സർജ ഇക്കഴിഞ്ഞ ജൂൺ 7 ന് ഈ ലോകത്തു നിന്നും വിടവാങ്ങിയത്. പുതിയ ചിത്രങ്ങളുടെ ഫലം അറിയാനോ അല്ലെങ്കിൽ സ്വന്തം ജീവിതത്തിലേക്ക് കടന്നുവരുന്ന കുഞ്ഞതിഥിയെ ഒന്നു കാണാൻ പോലും നിൽക്കാതെയാണ് അദ്ദേഹം വിടപറഞ്ഞത്.
Also read: ലഡാക്കിൽ സംയുക്ത സേനാഭ്യാസം നടത്തി കര, വ്യോമ സേനകൾ
അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോഴും ഈ ദു:ഖത്തിൽ നിന്നും കരകയറിയിട്ടില്ല. ഓരോ നിമിഷവും ചീരുവിന്റെ ഓർമ്മയിൽ അവർ വീരപ്പുമുട്ടുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ നാലു ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. അതിൽ ഒന്നായ രാജമാർത്താണ്ഡത്തിന് ഡബ്ബിങ് ബാക്കിയുണ്ട്. അത് പൂർത്തിയാക്കാൻ വേണ്ടി ചേട്ടന്റെ ശബ്ദമാകാൻ ഒരുങ്ങുകയാണ് അനിയനായ ധ്രുവ.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ചിത്രത്തിൽ ചീരുവിന് ശബ്ദം അദ്ദേഹത്തിന്റെ അനിയനും നടനുമായ ധ്രുവ നൽകുമെന്നാണ്. ശിവകുമാറാണ് ചിത്രം നിർമിക്കുന്നത് സംവിധാനം ചെയ്യുന്നത് രാം നാരായണൻ ആണ്. ഈ ചിത്രത്തിന്റെ ഡബ്ബിംഗ് വളരെ പ്രതീക്ഷയോടെയാണ് ചീരു കണ്ടിരുന്നത് കാരണം പഴയ കന്നഡ ശൈലിയിലുള്ള നീളമേറിയ സംഭാഷണങ്ങളാണ് ചിത്രത്തിലുള്ളത്.
Also read: സിബിഎസ്ഇ പരീക്ഷാ ഫലം ജൂലൈ 15 ന് പ്രസിദ്ധീകരിക്കും
ഡബ്ബിംഗ് സംബന്ധിച്ച കാര്യങ്ങൾ ധ്രുവയും അണിയറപ്രവർത്തകരും സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. ചിത്രത്തോട് നീതിപുലർത്തുമെന്ന് ധ്രുവ സംവിധായകന് വാഗ്ദാനം നല്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാത്രമല്ല നിർമ്മാണത്തിലിരിക്കുന്ന ചീരുവിന്റെ ബാക്കി ചിത്രങ്ങളിലും ആവശ്യമുള്ള സഹായം ചെയ്തുകൊടുക്കാൻ തയ്യാറാണ് ധ്രുവ.