ഇന്റർനെറ്റിൽ വൈറലാകുന്ന ഈ ഫോട്ടോ ആരുടേത്..?

കുട്ടിക്കാലത്തെ ഈ ഫോട്ടോയിൽ മനോഹരമായ ഒരു ക്യൂട്ട് ലൂക്കാണ്.    

Last Updated : Apr 20, 2020, 05:05 PM IST
ഇന്റർനെറ്റിൽ വൈറലാകുന്ന ഈ ഫോട്ടോ ആരുടേത്..?

ന്യുഡൽഹി: ചൈനയിലെ വൻമതിൽ തകർത്ത് ഇന്ത്യയിലെത്തിയ കോറോണ ഇപ്പോഴും താണ്ഡവം ആടികൊണ്ടിരിക്കുകയാണ്. 

ഇതിനിടയിൽ കോറോണ കൂടുയതൽ ആളുകളിൽ കൂടി പടരാതിരിക്കാൻ പ്രധാനമന്ത്രി lock down മെയ് 3 വരെ നീട്ടിയിരിക്കുകയാണ്.  ഈ സാഹചര്യത്തിൽ ബോളിവുഡ് താരങ്ങളും അവരുടെ വീടുകളിൽ കുടുംബങ്ങളോടൊപ്പം സമയം ചെലവഴിക്കുകയാണ്.  

ഈ സമയത്തും തന്റെ ആരാധകരുമായി സമയം പങ്കിടാൻ  അവസരം കാണുകയാണ്  ദീപിക പദുക്കോൺ.  കുറച്ചു ദിവസം മുൻപ് തന്റെ കുട്ടിക്കാലത്തെ ഫോട്ടോ ഷെയർ ചെയ്ത് കൊണ്ട് ദീപിക രംഗത്തെത്തിയിരുന്നു. 

Also read: കുട്ടിക്കാലത്തെ മോഡലിംഗിന്റെ ഫോട്ടോ പങ്കുവെച്ച് ദീപിക

ഇപ്പോഴിതാ ദീപികയുടെകുട്ടിക്കാലത്തെ മറ്റൊരു ചിത്രം ഇപ്പോൾ വൈറലാകുകയാണ്.  ഈ ഫോട്ടോ ദീപികയുടെ ആരാധക പേജിലും ഷെയർ ചെയ്തിട്ടുണ്ട്.  മാത്രമല്ല കുട്ടിക്കാലത്തെ ഈ ഫോട്ടോയിൽ ദീപികയ്ക്ക് മനോഹരമായ ഒരു ക്യൂട്ട് ലൂക്കാണ്.  

Lock down കാലത്ത് ദീപിക ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് സ്വന്തം മാതാപിതാക്കളെയാണ്.  Lock down കഴിഞ്ഞാൽ താൻ ആദ്യം പോകുന്നത് തന്റെ മാതാപിതാക്കളെ കാണാൻ ബംഗളൂരുവിലേക്ക് ആയിരിക്കുമെന്നും അതിനുശേഷം ശകുൻ ബത്രയുടെ ചിത്രത്തിനായുള്ള തയ്യാറെടുപ്പ് എടുക്കുമെന്നും ദീപിക ഒരു മാധ്യമവുമായി സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു.

     

 

 

Trending News