Nayanthara: ചെന്നൈ എക്സ്പ്രസിൽ നിന്നും ഓഫർ വന്നിരുന്നെങ്കിലും നയൻസ് നിരസിച്ചിരുന്നു, കാരണം?

Nayanthara: 18 വർഷത്തോളമായി മുൻനിര നായികയായി തന്നെ തുടരുന്ന നയൻസ് നേടിയിട്ടുള്ള നേട്ടങ്ങളും നിരവധിയാണ്.  പല തരത്തിലുള്ള ഡിമാൻഡ് ആൺ താരത്തിന് ഇപ്പോഴും ഉള്ളത്

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 11:47 PM IST
  • തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നടിയാണ് നയൻ‌താര
  • അടുത്തിടെയാണ് താരത്തിന്റെ വിവാഹം സംവിധായകൻ വിഘ്നേശ് ശിവനുമായി നടന്നത്
  • ചെന്നൈ എക്സ്പ്രസിൽ നിന്നും നടിക്ക് വൻ ഓഫർ വന്നിരുന്നെങ്കിലും അത് നിരസിക്കുകയായിരുന്നു
Nayanthara: ചെന്നൈ എക്സ്പ്രസിൽ നിന്നും ഓഫർ വന്നിരുന്നെങ്കിലും നയൻസ് നിരസിച്ചിരുന്നു, കാരണം?

Nayanthara: തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നടിയാണ് നയൻ‌താര എന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്.  ഇപ്പോഴും കരിയറിൽ മുൻപന്തിയിൽ നിൽക്കാനും നയൻസിന് കഴിയുന്നുണ്ട്.  അതായത് 18 വർഷത്തോളമായി മുൻനിര നായികയായി തന്നെ തുടരുന്ന നയൻസ് നേടിയിട്ടുള്ള നേട്ടങ്ങളും നിരവധിയാണ്.  പല തരത്തിലുള്ള ഡിമാൻഡ് ആൺ താരത്തിന് ഇപ്പോഴും ഉള്ളത്.  അതായത് തെന്നിന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി, ബി​ഗ് ബജറ്റ് ചിത്രങ്ങളിൽ ഡിമാൻഡുള്ള നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് വാണിജ്യ വിജയം ഉറപ്പു നൽകുന്ന നടി തുടങ്ങി നിരവധി കാര്യങ്ങളിൽ പേരുകേട്ട നടിയാണ് താരം. അടുത്തിടെയാണ് താരത്തിന്റെ വിവാഹം സംവിധായകൻ വിഘ്നേശ് ശിവനുമായി നടന്നത്.

Also Read: നയൻ‌താര - വിഗ്നേഷ് ശിവൻ വിവാഹ ചിത്രങ്ങൾ പുറത്ത്

നയൻതാര അഭിനയിച്ച നാനും റൗഡി താൻ, കാതുവാക്കുല രണ്ട് കാതൽ എന്നീ സിനിമകൾ സംവിധാനം ചെയ്തത് വിഘ്നേശ് ശിവനാണ്.  ഇപ്പോഴിതാ കഴിഞ്ഞ കുറച്ചു ദിവസം മുന്നേ നയൻതാരയുടെ 75-മത്തെ സിനിമ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.  ഇപ്പോൾ നയൻസ് അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമ ഷാരൂഖ് ഖാന്റെ ജവാനാണ്. ഈ സിനിമയുടെ സംവിധായകൻ അറ്റ്ലിയാണ്. ആദ്യമായാണ് നയൻസ് ഒരു ബോളിവുഡ് താരത്തിന്റെ സിനിമയിൽ നായിക ആവുന്നതെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2003 ലാണ് നയൻ‌താര സിനിമയിലെത്തുന്നത്.  ശേഷം തെന്നിന്ത്യയിലെ നാല് ഭാഷകളിലും അഭിനയിച്ച തരാം ഇതുവരെ ഒരു ഹിന്ദി ചിത്രത്തിൽ തല കാണിച്ചിരുന്നില്ല.  ഇത് പലപ്പോഴും താരത്തിന്റെ ആരാധകർ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

Also Read: ബെഡ്‌റൂം കണ്ടതോടെ തുള്ളിച്ചാടി വധു, പിന്നെ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് വരൻ..! വീഡിയോ വൈറൽ 

എന്നാൽ നിങ്ങൾക്ക് അറിയാമോ ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രമായ ചെന്നൈ എക്സ്പ്രസിൽ നിന്നും നടിക്ക് വൻ ഓഫർ വന്നിരുന്നെങ്കിലും അത് താരം നിരസിക്കുകയായിരുന്നു.  ചെന്നൈ എക്സ്പ്രസിലെ ഹിറ്റ് ഡാൻസ് നമ്പറായ വൺ ടു ത്രീ ഫോർ എന്ന ​ഗാനത്തിനായിരുന്നു നയൻസിനെ വിളിച്ചത്.  തെന്നിന്ത്യൻ കഥാപശ്ചാത്തലമുള്ള ഒരു സിനിമ ആയതിനാൽ തന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു നടി ഈ ഐറ്റം ഡാൻസ് ചെയ്യണമെന്നാണ് നിർമാതാക്കൾ വിചാരിച്ചത്.  അതിന്റെ അടിസ്ഥാനത്തിലാണ് അന്ന് ​ഗ്ലാമറസ് വേഷങ്ങൾ കൂടുതലായും ചെയ്തിരുന്ന നയൻസിനെ ഇവർ സമീപിച്ചത് എന്നാൽ നയൻസ് ഈ ഓഫർ നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിനു പിന്നിൽ രണ്ടു കാരണങ്ങളാണ് ഉള്ളത് എന്നായിരുന്നു പുറത്തുവന്നിരുന്നത്. 

Also Read: മനസിൽ ലഡ്ഡു പൊട്ടി..! സുന്ദരിയായ യുവതിയെ വിവാഹം കഴിച്ച വൃദ്ധന്റെ സന്തോഷം, വീഡിയോ വൈറൽ 

അതിൽ ഒന്ന് ഒരു ഐറ്റം ഡാൻസിനോട് നയൻസിന് തീരെ താൽപര്യമില്ലായിരുന്നു എന്നതാണ് അത് പ്രത്യേകിച്ചും ഒരു ബോളിവുഡ് ചിത്രത്തിൽ. രണ്ടാമത്തേത് ഈ പാട്ടിന്റെ കൊറിയോ​ഗ്രാഫർ നയൻതാരയുടെ മുൻ കാമുകൻ പ്രഭുദേവയുടെ സഹോദരനായ രാജു സുന്ദരം ആയിരുന്നു എന്നതാണ്. ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ് വാൻ ഓഫർ നയൻസ് തള്ളിയത് എന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ശേഷം നടി പ്രിയാമണിയാണ് ഈ ഡാൻസ് നമ്പർ ചെയ്യുകയും പാട്ട് വൻ ഹിറ്റാവുകയും ചെയ്തു. ചെന്നെെ എക്സ്പ്രസിൽ‌ നായിക ദീപിക പദുകോണായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News