കണ്ണൂർ: അപകടകരമാം വിധം വാഹനം ഒാടിച്ചതിനും,റോഡ് നിയമങ്ങൾ പാലിക്കാത്തതിനും ഇ-ബുൾ ജെറ്റ് വ്ളോഗർമാരുടെ വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദാക്കി. മോട്ടോർ വാഹന ചട്ടം വിവിധ വിഭാഗങ്ങൾ പ്രകാരമാണ് നടപടി. അതിനിടയിൽ മോട്ടോർ വാഹന ഒാഫീസിലെ പൊതുമുതൽ നശിപ്പിക്കുക, കോവിഡ് മാനദണ്ഡം ലംഘിച്ച് 17 പേരെ ഒാഫീസ് പരിസരത്ത് കൂട്ടുക തുടങ്ങിയ സംഭവങ്ങളിലും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
ഉത്തരേന്ത്യയിലൂടെയുള്ള ഇവരുടെ വണ്ടി ഒാടിക്കൽ വീഡിയോ ഇതിനോടകം വൈലായിരുന്നു. സൈറൺ മുഴക്കി ലൈറ്റുകളിട്ട് ആംബുലെൻസെന്ന രീതിയിലായിരുന്നു ഇവരുടെ ഡ്രൈവിങ്ങ്. അതിനിടിയിൽ സാമൂഹിക മാധ്യമങ്ങളിൽ കലാപാഘ്വാനം ചെയ്തതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇതിൽ രണ്ട് പേർ കൊല്ലം,ആലപ്പുഴ ജില്ലകളിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...