ഈ.മ.യൗ ടീസെറത്തി

അങ്കമാലി ഡയറീസിന് ശേഷം ലിജോ പല്ലിശേരി ഒരുക്കുന്ന ഈ.മ.യൗ എന്ന ചിത്രത്തിന്‍റെ ടീസറെത്തി. നടന്‍ ജയസൂര്യയാണ് ചിത്രത്തിന്‍റെ ടീസര്‍ തന്‍റെ ഔദ്യോഗിക പേജിലൂടെ റിലീസ് ചെയ്തത്. പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല പേരിലും വ്യത്യസ്ത നിലനിറുത്തുന്നതാണ് പുതിയ ചിത്രം. 

Last Updated : Nov 23, 2017, 01:56 PM IST
ഈ.മ.യൗ ടീസെറത്തി

അങ്കമാലി ഡയറീസിന് ശേഷം ലിജോ പല്ലിശേരി ഒരുക്കുന്ന ഈ.മ.യൗ എന്ന ചിത്രത്തിന്‍റെ ടീസറെത്തി. നടന്‍ ജയസൂര്യയാണ് ചിത്രത്തിന്‍റെ ടീസര്‍ തന്‍റെ ഔദ്യോഗിക പേജിലൂടെ റിലീസ് ചെയ്തത്. പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല പേരിലും വ്യത്യസ്ത നിലനിറുത്തുന്നതാണ് പുതിയ ചിത്രം. 

മരണ അറിയിപ്പുകളില്‍ രേഖപ്പെടുത്തുന്ന ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ ചുരുക്കെഴുത്താണ് ഈ.മ.യൗ. 18 ദിവസം കൊണ്ടാണ് ചിത്രന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. തീരദേശഗ്രാമത്തിലെ ജനങ്ങളുടെ ജീവിതവും അവര്‍ക്കിടയിലെ ആക്ഷേപഹാസ്യവും പ്രമേയമാക്കിയ സോഷ്യല്‍ സറ്റയറാണ് ഈ.മ.യൗ. 

ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ്, വിനായകൻ എന്നിവരാണ് ഇതിലെ മുഖ്യകഥാപാത്രങ്ങൾ. മൂന്നോ നാലോ കഥാപാത്രങ്ങളൊഴിച്ച് ബാക്കിയുള്ളവരെയെല്ലാം സിനിമ ചിത്രീകരിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയ പുതുമുഖങ്ങളാണ്. 

Trending News