Eesho Release : ജയസൂര്യ ചിത്രം ഈശോ ഒടിടിയിലെത്തും; റിലീസ് ഉടൻ

Eesho OTT Release : സോണി ലിവിലൂടെയാണ് ചിത്രം എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 04:35 PM IST
  • സോണി ലിവിലൂടെയാണ് ചിത്രം എത്തുന്നത്.
  • ചിത്രത്തിൻറെ റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിൻറെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
  • നാദിർഷായുടെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് ഈശോ.
  • ജയസൂര്യയുടെ ഇതുവരെയുള്ള ചിത്രങ്ങളേക്കാൾ വളരെ ഉയർന്ന തുകയ്‌ക്കാണ് ഈശോയുടെ സംപ്രേക്ഷണ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Eesho Release : ജയസൂര്യ ചിത്രം ഈശോ ഒടിടിയിലെത്തും; റിലീസ് ഉടൻ

കൊച്ചി :  ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഈശോ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. സോണി ലിവിലൂടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിൻറെ റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിൻറെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നാദിർഷായുടെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് ഈശോ. ജയസൂര്യയുടെ ഇതുവരെയുള്ള ചിത്രങ്ങളേക്കാൾ വളരെ ഉയർന്ന തുകയ്‌ക്കാണ് ഈശോയുടെ സംപ്രേക്ഷണ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ചിത്രത്തിൻറെ ട്രെയ്‌ലർ ഏപ്രിൽ മാസം ആദ്യം റിലീസ് ചെയ്തിരുന്നു. ട്രെയ്‌ലർ ഏറെ ജനശ്രദ്ധനേടിയിരുന്നു. സുനീഷ് വാരനാടിൻറെ രചനയിൽ അരുൺ നാരായണൻ ആണ് ചിത്രം നിർമ്മിക്കുന്നത്. നാദിർഷയാണ് ചിത്രത്തിൻറെ സംഗീതം. പിന്നണി ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. ഒറ്റ നോട്ടത്തിൽ ത്രില്ലർ ടച്ചോടെയാണ് ചിത്രത്തിൻറെ ടീസർ എത്തിയിരിക്കുന്നത്. നമിത പ്രമോദും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ALSO READ: Mei Hoom Moosa : സുരേഷ് ഗോപിയുടെ ഒരു പുതിയ ചിത്രം കൂടി എത്തുന്നു; പേര് "മേ ഹൂം മൂസ"

ചിത്രത്തിൻറെ പേരിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു. കൂടാതെ  ചിത്രത്തിനെതിരെ നിയമ നടപടികളും ഉണ്ടായിരുന്നു. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട്  ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. 

ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പേരിനെതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ ഉള്ളടക്കം എന്ത് എന്നത് പ്രസക്തമല്ല. സിനിമയില്‍ നല്ല കാര്യങ്ങളാണ് പറയുന്നത് എങ്കിലും ഈശോ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. എന്നാൽ സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്നു കരുതി കോടതിക്ക് ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

ചിത്രത്തിൽ ജയസൂര്യയെയും, നമിത പ്രമോദിനെയും കൂടാതെ ജാഫർ ഇടുക്കി, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കേരളത്തിലും ദുബായിലും ആയി ആണ് ചിത്രം ചെയ്തത്. കേരളത്തിൽ മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റോബി വർഗീസ് ആണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News