Etharkkum Thunindhavan : ത്രില്ലടിപ്പിച്ച് സൂര്യയുടെ എതര്‍ക്കും തുനിന്തവൻ ട്രെയ്‌ലർ; ചിത്രം മാർച്ച് 10 ന്

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാണ്ടിരാജാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ പാണ്ടിരാജാണ്.  

Written by - Zee Malayalam News Desk | Last Updated : Mar 2, 2022, 02:07 PM IST
  • ചിത്രം ഒരു മാസ് എന്റെർറ്റൈനർ ആയിരിക്കുമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.
  • രണ്ടര വർഷങ്ങൾക്ക് ശേഷം സൂര്യയുടെ തീയേറ്ററുകളിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും എതര്‍ക്കും തുനിന്തവനുണ്ട്.
  • ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാണ്ടിരാജാണ്.
  • ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ പാണ്ടിരാജാണ്.
Etharkkum Thunindhavan : ത്രില്ലടിപ്പിച്ച് സൂര്യയുടെ എതര്‍ക്കും തുനിന്തവൻ ട്രെയ്‌ലർ; ചിത്രം മാർച്ച് 10 ന്

Chennai : സൂര്യയുടെ ഏറ്റവും പുതിയ ചിത്രം എതര്‍ക്കും തുനിന്തവന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു. ചിത്രം ഒരു മാസ് എന്റെർറ്റൈനർ ആയിരിക്കുമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.  രണ്ടര വർഷങ്ങൾക്ക് ശേഷം സൂര്യയുടെ തീയേറ്ററുകളിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും എതര്‍ക്കും തുനിന്തവനുണ്ട്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാണ്ടിരാജാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എതര്‍ക്കും തുനിന്തവൻ.

ചിത്രത്തിൻറെ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ പാണ്ടിരാജാണ്. സൺ പിക്ചേഴ്സ് പുറത്ത് വിടുന്ന കണക്കുകൾ അനുസരിച്ച് ചിത്രത്തിൻറെ ട്രെയ്‌ലർ ഒരേ സമയം 10 ലക്ഷത്തിൽ അധികം ആളുകളാണ് കാണുന്നത്. ചിത്രം മാർച്ച് 10 നാണ് തീയേറ്ററുകളിൽ എത്തുന്നത്. സൺ പിക്ചേഴ്‍സിന്റെ ബാനറിൽ കലാനിധി മാരനാണ് എതര്‍ക്കും തുനിന്തവൻ നിർമ്മിക്കുന്നത്. 

ALSO READ: Naradan Movie : 'ഇനി ന്യൂസ് ബുള്ളറ്റിൻ ബിഗ് സ്ക്രീനിലേക്ക്'; നാരദൻ സിനിമയുടെ രണ്ടാമത്തെ ട്രെയ്ലർ പുറത്ത് വിട്ടു

ചിത്രത്തിൽ നായികയായി എത്തുന്നത് പ്രിയങ്ക അരുൾ മോഹനാണ്. ചിത്രം ആകെ 5 ഭാഷകളിലാണ് എത്തുന്നത്. തമിഴ് കൂടാതെ കന്നഡ, തെലുങ്ക് , മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സൂര്യയുടെ നാല്പതാമത്തെ ചിത്രമെന്ന പ്രത്യകതയും എതര്‍ക്കും തുനിന്തവനുണ്ട്. 

 ചിത്രത്തിൽ സൂര്യയെയും  പ്രിയങ്ക അരുൾ മോഹനനെയും കൂടാതെ വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡി ഇമ്മനാണ്. ചിത്രത്തിലെ ഒരു ഗാനം എഴുതിയിരിക്കുന്നത് നടൻ ശിവ കാർത്തികേയനാണ്.

ചിത്രത്തിൻറെ ഛായാഗ്രാഹണം.നിർവഹിക്കുന്നത് ആർ രത്നവേലുവാണ്. കൂടാതെ ചിത്ര സംയോഗാനം ചെയ്യുന്നത് റൂബാനാണ്. ചിത്രത്തിൻറെ ടീസർ സൂചിപ്പിക്കുന്നത് അനുസരിച്ച് സൂര്യയുടെ ചിത്രത്തിൽ നിന്ന് ആഗ്രഹിക്കുന്ന എല്ലാ ചേരുവകളും ചേർത്ത ഒരു മാസ് എന്റെർറ്റൈനെർ ചിത്രമായിരിക്കും എതര്‍ക്കും തുനിന്തവൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News