മലയാളത്തിൻറെ ആദ്യ സോംബി ചിത്രം 'ര' അണിയറയിൽ: ചിത്രത്തിന്റെ സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങി

1.30 മിനിറ്റ് ദൈർഘ്യമുളള സ്നീക് പീക്ക് വീഡിയോ ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു

Written by - Zee Hindustan Malayalam Desk | Last Updated : May 9, 2021, 05:31 PM IST
  • അന്തരീക്ഷത്തിൽ കഥ പറയുന്ന ചിത്രം മലയാള പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരിക്കും
  • എസ്ര'യുടെ സഹ തിരക്കഥാകൃത്തായിരുന്ന മനു ഗോപാലാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്
  • മലയാളി കൂടിയായ കിരണ് മോഹന്റ സണ്ടാളകര്‍ എന്ന ത്രില്ലര് ചിത്രമാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്
  • തമിഴ് ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ കിരൺ മോഹനാണ് രാ സംവിധാനം ചെയ്യുന്നത്
മലയാളത്തിൻറെ ആദ്യ സോംബി ചിത്രം 'ര' അണിയറയിൽ: ചിത്രത്തിന്റെ സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങി

Kochi: മലയാളത്തിലെ (Malayalam  Movie) ആദ്യ സോംബി ചിത്രം അണിയറയിൽ ഒരുങ്ങുന്നു.'ബ്രഹ്മപുരി' എന്ന തമിഴ് ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ  കിരൺ മോഹനാണ്  രാ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ 1.30 മിനിറ്റ് ദൈർഘ്യമുളള സ്നീക് പീക്ക് വീഡിയോ ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു."ചിത്രത്തിന്റെ റിലീസിന് മുന്നേ കുറഞ്ഞ ദൈർഘ്യത്തിൽ അതിന്റെ പ്രമേയം പറഞ്ഞു പോകുന്ന ഷോട്ട് വീഡിയോ ആണ് സ്നീക് പീക്ക്"
 
മറ്റു മസാലകളൊന്നും തന്നെയില്ലാതെ ഭീതിയുടെ അന്തരീക്ഷത്തിൽ കഥ പറയുന്ന ചിത്രം മലയാള പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരിക്കും. ജയ് കെ യുടെ സംവിധാനത്തിൽ പൃഥ്വിരാജ് (Prithwi Raj) നായകനായ ഹൊറർ ത്രില്ലർ ചിത്രം 'എസ്ര'യുടെ സഹ തിരക്കഥാകൃത്തായിരുന്ന മനു ഗോപാലാണ്  ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ:  Salman Khan നായകനായി എത്തുന്ന Radhe തിയറ്റർ റിലീസിനൊപ്പം ZEE5 ലും ZEE PLEX ലും, ചിത്രത്തിന്റെ റിലീസ് മെയ് 13ന്

'നൈറ്റ്ഫാള് പാരനോയ' എന്ന ടാഗ്ലൈനോടെയാണ് ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ (First Look Poster) പുറത്തിറക്കിയത്. ഇരുണ്ട പശ്ചാത്തലത്തിൽ ചുവപ്പു പടർന്ന ഒരു കണ്ണ് മാത്രമാണ് ഫസ്റ്റ് ലുക്കിൽ. ഒലാല മീഡിയയുടെ ബാനറില് അബീല് അബൂബേക്കറാണ് 'രാ' യുടെ നിർമ്മിക്കുന്നത്.

ALSO READ:Shang-Chi And The Legend of The Ten Rings : മാർവലിന്റെ ആദ്യത്തെ ഏഷ്യൻ സൂപ്പർ ഹീറോ; ഷാങ് ചീ ട്രെയിലർ ഇറങ്ങി

മലയാളി കൂടിയായ കിരണ് മോഹന്റ സണ്ടാളകര്‍ എന്ന ത്രില്ലര് ചിത്രമാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്.ചിരിപ്പിക്കുന്ന പാട്ട്, ഡാന്‍സ്, തമാശരംഗങ്ങള്‍ തുടങ്ങി ഒന്നും തന്നെ ചിത്രത്തില്‍ ഉണ്ടാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News