HanuMan Big Announcement: പാൻ ഇന്ത്യൻ ചിത്രം ഹനു-മാൻ റിലീസ് നീട്ടി

HanuMan Big Announcement:  ചിത്രം മെയ് 12 ന് തീയേറ്റർ റിലീസ് ഉണ്ടാവുമെന്നായിരുന്നു അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നത്, എന്നാൽ ഇപ്പോൾ റിലീസ് നീട്ടിയിരിക്കുകയാണ്.

Written by - Ajitha Kumari | Last Updated : May 5, 2023, 12:08 PM IST
  • ചിത്രം മെയ് 12 ന് തീയേറ്റർ റിലീസ് ഉണ്ടാവുമെന്നായിരുന്നു അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നത്
  • എന്നാൽ ഇപ്പോൾ റിലീസ് നീട്ടിയിരിക്കുകയാണ്
  • പുതിയ തീയതി ഉടൻ തന്നെ അറിയിക്കും
HanuMan Big Announcement: പാൻ ഇന്ത്യൻ ചിത്രം ഹനു-മാൻ റിലീസ് നീട്ടി

ക്രിയേറ്റിവ് ഡയറക്ടർ പ്രശാന്ത് വർമയുടെ സംവിധാനത്തിൽ  തേജ സജ്ജ നായകനാകുന്ന സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ ഹനു- മാന്റെ ഷൂട്ടിങ്ങ് പൂർത്തിയായി.  പൂർണമായും ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് മാത്രമായി ചിത്രം മാറിയിരിക്കുകയാണ്. ടീസറിൽ കാണുന്നതുപോലെ കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ തന്നെയാകും ചിത്രത്തിൽ ഉണ്ടാകുന്നത്.

Also Read: Hanuman Movie: പാൻ ഇന്ത്യൻ ചിത്രം 'ഹനു-മാൻ' ലെ ഹനുമാൻ ചലിസ ലിറിക്കൽ ഗാനം പുറത്തിറങ്ങി

ചിത്രം മെയ് 12 ന് തീയേറ്റർ റിലീസ് ഉണ്ടാവുമെന്നായിരുന്നു അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നത്. എന്നാൽ ഇപ്പോൾ റിലീസ് നീട്ടിയിരിക്കുകയാണ്. പുതിയ തീയതി ഉടൻ തന്നെ അറിയിക്കും. ചിത്രത്തിന്റെ വിഎഫ്ഐക്‌സ് ജോലികൾ പൂർത്തിയാവാത്തത് തന്നെയാണ് കാരണം. സമയമെടുത്ത് ഗംഭീരമായ അനുഭവം പ്രേക്ഷകർക്ക് നൽകുക എന്നതാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. പ്രൊഡക്ഷൻ ടീമിന്റെ അറിയിപ്പ് ഇങ്ങനെ "ഹനുമാൻ ടീസറിന് നിങ്ങൾ നൽകിയ സ്നേഹത്തിൻ ഒത്തിരി സ്നേഹവും നന്ദിയും. ഞങ്ങൾ നിങ്ങൾക്ക് ഒരു ഗംഭീര സിനിമ വാഗ്ദാനം ചെയ്യുന്നു. പുതിയ റിലീസ് തീയതി ഉടൻ അറിയിക്കും". 

Also Read: ട്രാൻസ്മാൻ പ്രവീൺനാഥിന്‍റെ മരണം: ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു 

പാൻ വേൾഡ് റിലീസ് ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. തെലുഗു, ഹിന്ദി, മറാത്തി, കന്നഡ, മലയാളം, തമിഴ്, ജാപ്പനീസ്, സ്പാനിഷ്, കൊറിയൻ, ചൈനീസ് ഭാഷകളിൽ സിനിമ എത്തും.  അമൃത അയ്യരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിനയ് റായാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വരലക്ഷ്മി ശരത് കുമാർ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രൈം ഷോ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഢി നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ചൈതന്യയാണ് . എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-അസ്രിൻ റെഡ്ഢി  ലൈൻ പ്രൊഡ്യുസർ-വെങ്കട് കുമാർ ജെട്ടി അസോസിയേറ്റ് പ്രൊഡ്യുസർ-കുശാൽ റെഡ്ഢി, ഛായാഗ്രഹണം - ശിവേന്ദ്ര മ്യുസിക്ക്-ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് പ്രൊഡക്ഷൻ ഡിസൈനർ-ശ്രീനാഗേന്ദ്ര തങ്കല എഡിറ്റർ-എസ് ബി രാജു തലരി പിആർഒ-ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News