Mumbai: തമിഴ് സൂപ്പർ ഹിറ്റ് ചിത്രം വിക്രം വേദയുടെ (Vikram Vedha) ഹിന്ദി റീമേക്കിൽ നിന്നും ഹൃതിക് റോഷൻ പിന്മാറിയതായി റിപ്പോർട്ടുകൾ. ചിത്രത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച വേദയുടെ വേഷത്തിലായിരുന്നു ഹൃതിക് റോഷൻ എത്താനിരുന്നത്. വിജയ് സേതുപതി ചിത്രത്തിൽ അധോലോക നായകനായി ആണ് എത്തിയത്. എന്നാൽ സിനിമയിലെ താരത്തിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള ആശയകുഴപ്പത്തെ തുടർന്ന് താരം ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിൽ വിക്രമായി സൈഫ് അലി ഖാനാണ് (Saif Ali Khan) എത്തുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ വിക്രമെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മാധവനായിരുന്നു. കുറച്ച് ദിവസങ്ങളായി സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും ഇപ്പൊൾ ദിവസത്തിൽ 3000 കലോറികൾ വീതം കുറയ്ക്കാൻ ഡയറ്റും നോക്കുന്നുണ്ടെന്നും ഹൃതിക് റോഷൻ നേരത്തെ അറിയിച്ചിരുന്നു.
ALSO READ: Covid 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് 2 കോടി രൂപ സംഭാവന നൽകി Anushka Sharma യും Virat Kohli യും
പുഷകർ - ഗായത്രി എന്നിവരുടെ ആദ്യ സംവിധാന സംരംഭമായിരുന്നു വിക്രം വേദ.ചിത്രത്തിന്റെ ഹിന്ദി പതിപ്പും പുഷ്കറും ഗായത്രിയും ചേർന്ന് തന്നെയാണ് സംവിധാനം ചെയ്യുന്നത്. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ച് കഴിഞ്ഞു. ചിത്രത്തിന്റെ പേര് എന്തായിരിക്കുമെന്ന് അണിയറ പ്രവർത്തകർ ഇനിയും വ്യക്തമാക്കിയിട്ടില്ല. വിക്രം വേദയ്ക്ക് ശേഷം ഋത്വിക് റോഷൻ (Hrithik Roshan) തന്റെ ആദ്യ ഡിജിറ്റൽ സംരംഭത്തിൽ അഭിനയിക്കുമെന്നും ഇതിനായി ഹോട്ട്സ്റ്റാറിനൊപ്പം സഹകരിക്കുമെന്നും അറിയിച്ചിരുന്നു.
ALSO READ: Maryam ത്തിന്റെ നാലാം പിറന്നാളിന് ആശംസ അറിയിച്ച് Dulquer Salmaan നും Mammoottyയും
തമിഴിൽ (Tamil) സൂപ്പർ ഹിറ്റ് ചിത്രമായി മാറിയ വിക്രം വേദ റിലീസ് ചെയ്‌തത് 2017 ലാണ്. വൈ നോട്ട് സ്റുഡിയോസിന്റെ ബാനറിൽ എസ് ശശികാന്ത് നിർമ്മിച്ച ചിത്രമാണ് വിക്രം വേദ. ചിത്രത്തിലെ അഭിനയത്തിന് മാധവനും വിജയ് സേതുപതിയും വൻ പ്രശംസ പിടിച്ച് പറ്റിയിരുന്നു. മാധവനെയും വിജയ് സേതു പതിയെയും കൂടാതെ ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്ത് കുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.