Mumbai: വിജയ് സേതുപതിയും മാധവനും (Madhavan) കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ വിക്രം വേദയുടെ ഹിന്ദി റീമേക്ക് വരുന്നു. ചിത്രത്തിൽ വിക്രമായി സൈഫ് അലി ഖാനും (Saif Ali Khan) വേദയായി ഋത്വിക് റോഷനുമാണ് എത്തുന്നത്. കുറച്ച് ദിവസങ്ങളായി സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഋത്വിക് റോഷൻ. ഇപ്പൊൾ ദിവസത്തിൽ 3000 കലോറികൾ വീതം കുറയ്ക്കാൻ ഡയറ്റും നോക്കുന്നുണ്ട്.
വിക്രം വേദയുടെ തമിഴ് പതിപ്പിൽ വിജയ് സേതുപതി (Vijay Sethupathi) അഭിനയിച്ച ഗുണ്ട തലവന്റെ വേഷത്തിലാണ് ഋത്വിക് റോഷൻ എത്തുന്നത്. വേദയെ പിടികൂടാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷം തമിഴിൽ അഭിനയിച്ച് ഫലിപ്പിച്ചത് മാധവനായിരുന്നു. ഇപ്പോൾ മാധവന് പകരമെത്തുന്നത് സൈഫ് അലി ഖാനാണ്. പുഷകർ - ഗായത്രി എന്നിവരുടെ ആദ്യ സംവിധാന സംരംഭമായിരുന്നു വിക്രം വേദ.
ALSO READ: Kurupp Teaser: നാം ക്യാ ഹേ ആപ്കാ? കുറുപ്പ്, സുകുമാര കുറുപ്പ്; ടീസറെത്തി
ചിത്രത്തിന്റെ ഹിന്ദി പതിപ്പും പുഷ്കറും ഗായത്രിയും ചേർന്ന് തന്നെയാണ് സംവിധാനം ചെയ്യുന്നത്. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ച് കഴിഞ്ഞു. ചിത്രത്തിന്റെ പേര് എന്തായിരിക്കുമെന്ന് അണിയറ പ്രവർത്തകർ ഇനിയും വ്യക്തമാക്കിയിട്ടില്ല. വിക്രം വേദയ്ക്ക് ശേഷം ഋത്വിക് റോഷൻ (Hrithik Roshan) തന്റെ ആദ്യ ഡിജിറ്റൽ സംരംഭത്തിൽ അഭിനയിക്കുമെന്ന്. ഇതിനായി ഹോട്ട്സ്റ്റാറിനൊപ്പം സഹകരിക്കുമെന്നും അറിയിച്ചിരുന്നു.
ALSO READ: വില്ലുമായി നിൽക്കുന്ന രാംചരൺ RRR ൻറെ മറ്റൊരു പോസ്റ്റർ കൂടി പ്രേക്ഷകർ ഏറ്റെടുത്തു
തമിഴിൽ (Tamil) സൂപ്പർ ഹിറ്റ് ചിത്രമായി മാറിയ വിക്രം വേദ റിലീസ് ചെയ്‌തത് 2017 ലാണ്. വൈ നോട്ട് സ്റുഡിയോസിന്റെ ബാനറിൽ എസ് ശശികാന്ത് നിർമ്മിച്ച ചിത്രമാണ് വിക്രം വേദ. ചിത്രത്തിലെ അഭിനയത്തിന് മാധവനും വിജയ് സേതുപതിയും വൻ പ്രശംസ പിടിച്ച് പറ്റിയിരുന്നു. മാധവനെയും വിജയ് സേതു പതിയെയും കൂടാതെ ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്ത് കുമാര്‍ തുടഗിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...