തിരുവനന്തപുരം: 27-ാമത് ഐഎഫ്എഫ്‌കെ ഔദ്യോഗികമായി ആരംഭിച്ചത് ടോറിയുടെയും ലോകിതയുടെയും കഥ പറഞ്ഞുകൊണ്ടാണ്. തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ടോറിയും ലോകിതയും ജീവിച്ചപ്പോൾ അറിയാതെയെങ്കിലും മനസ്സിൽ ഒരു നോവായാണ് ചിത്രം അവസാനിക്കുന്നത്. ടോറിക്ക് ഉറങ്ങാൻ പാട്ട് പാടി കൊടുക്കുന്ന ലോകിതയ്ക്ക് എന്നെന്നേക്കുമായി ഉറങ്ങാൻ ടോറി അതേ ഗാനം തിരിച്ച് പാടിക്കൊടുന്നിടത്ത് സിനിമ അവസാനിക്കുമ്പോൾ ഉള്ളിൽ ഒരു വേദനയോടെ അല്ലാതെ തിയേറ്ററിൽ നിന്ന് ഇറങ്ങാൻ സാധിക്കില്ല.
എന്നാൽ സിനിമയിൽ മനോഹരമായി തോന്നിയത് ഈ രണ്ട് കഥാപാത്രങ്ങളുടെ ബന്ധം മാത്രമാണ്. ചിത്രത്തിലെ മറ്റ് എല്ലാ വശങ്ങളും ശരാശരിയും ചില സമയങ്ങളിൽ ശരാശരിയിൽ താഴെയുമുള്ള അനുഭവങ്ങളാണ് നൽകിയത്. ചില സീരിയസ് സന്ദർഭങ്ങൾ ഹാസ്യമായി വരെ അനുഭവപ്പെട്ടു. ലോജിക്ക് ഇല്ലായ്മ തന്നെയാണ് അതിന് കാരണമായി അനുഭവപ്പെട്ടത്. ഡ്രഗ്സ് വിൽപ്പനയും കൊടുക്കൽ വാങ്ങലുമൊക്കെ ഇത്ര ലാഘവത്തോടെ കഴിയുമോ എന്ന് അറിയാതെ ചോദ്യങ്ങൾ ചോദിച്ചുപോയി. കഥാപാത്രങ്ങളുടെ പെരുമാറ്റങ്ങളും ഗ്രാഫില്ലാതെ ഒഴുകി.
ALSO READ: IFFK 2022: പതിവിൽ നിന്നും വ്യത്യസ്തം, ആർച്ച് ലൈറ്റ് ജനങ്ങളിലേക്ക് തെളിയിച്ച് 27ആം ഐഎഫ്എഫ്‌കെയ്ക്ക് തുടക്കം
ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ത്ഥികളായ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്നത് ഗംഭീരമായി തന്നെ അനുഭവപ്പെട്ടു. ഇരു കഥാപാത്രങ്ങളുടെയും കെമിസ്ട്രി അത്രമാത്രം ഹിറ്റിങ്ങ് ആയിരുന്നു. തിരക്കഥയിലെ ചില പിഴവുകൾ അംഗീകരിച്ചേ മതിയാവൂ. എന്നാൽ പ്രകടനങ്ങൾക്ക് എഴുന്നേറ്റ് നിന്നുകൊണ്ട് വലിയ കയ്യടിയും നൽകാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...