IFFK 2022 : 23 പുരസ്കാരങ്ങൾ സ്വന്തമാക്കിയ ബ്രദേഴ്സ് കീപ്പർ നാളെ ഐഎഫ്എഫ്കെയിൽ; ചിത്രം പ്രദർശിപ്പിക്കുക ലോകസിനിമ മത്സരവിഭാഗത്തിൽ

Turkish Movie Brothers Keeper മാർച്ച് 23ന് ബുധനാഴ്ച പ്രദർശനത്തിനെത്തും. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ രാത്രി 8.45നാണ് ചിത്രം പ്രദർശിപ്പിക്കുക.

Written by - Zee Malayalam News Desk | Last Updated : Mar 22, 2022, 08:02 PM IST
  • മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ രാത്രി 8.45നാണ് ചിത്രം പ്രദർശിപ്പിക്കുക.
  • ലോകസിനിമാ മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
  • ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അന്റാലിയ ഫിലിം ഫെസ്റ്റിവൽ, അങ്കാര ഫിലിം ഫെസ്റ്റിവൽ ഏഷ്യാ പസഫിക് സ്‌ക്രീൻ തുടങ്ങി 23 മേളകളിൽ വിവിധ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് ബ്രദേഴ്സ് കീപ്പർ.
  • ടർക്കീഷ് ഭാഷയിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
IFFK 2022 : 23 പുരസ്കാരങ്ങൾ സ്വന്തമാക്കിയ ബ്രദേഴ്സ് കീപ്പർ നാളെ ഐഎഫ്എഫ്കെയിൽ; ചിത്രം പ്രദർശിപ്പിക്കുക ലോകസിനിമ മത്സരവിഭാഗത്തിൽ

തിരുവനന്തപുരം: വിവിധ ചലച്ചിത്രമേളകളിലായി 23 പുരസ്കാരങ്ങൾ സ്വന്തമാക്കിയ ടർക്കിഷ് ചിത്രം ബ്രദേഴ്സ് കീപ്പർ നാളെ മാർച്ച് 23ന് ബുധനാഴ്ച പ്രദർശനത്തിനെത്തും. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ രാത്രി 8.45നാണ് ചിത്രം പ്രദർശിപ്പിക്കുക. ലോകസിനിമാ മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അന്റാലിയ ഫിലിം ഫെസ്റ്റിവൽ, അങ്കാര ഫിലിം ഫെസ്റ്റിവൽ  ഏഷ്യാ പസഫിക് സ്‌ക്രീൻ തുടങ്ങി 23 മേളകളിൽ വിവിധ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് ബ്രദേഴ്സ് കീപ്പർ. ടർക്കീഷ് ഭാഷയിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. നിരവധി സിനിമാപ്രേമികൾ ചിത്രത്തിനെത്തുമെന്ന പ്രതീക്ഷയാണ് സിനിമയുടെ അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നത്.

ALSO READ : IFFK 2022: പ്രണയം വിരഹം സൗഹൃദം സിനിമ.... ചലച്ചിത്രമേളയിൽ ആറാടി സിനിമപ്രേമികൾ!!!

രോഗിയായ സുഹൃത്തിനെ രക്ഷിക്കാനുള്ള ഒരു സ്‌കൂൾ കുട്ടിയുടെ പോരാട്ടവും ബോർഡിങ്‌ സ്കൂളിൽ അവൻ നേരിടുന്ന തടസ്സങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൂട്ടുകാർ തമ്മിലുള്ള ഹൃദയബന്ധവും കുട്ടികളുടെ നിഷ്‌കളങ്കതയും തുറന്നു കാട്ടുന്ന ലോക പ്രശസ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫെറിട് കറാഹനാണ്. മേളയിൽ നാളെ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ മുഖ്യ ആകർഷണത്തിലുള്ളതാണ് ഈ ടർക്കിഷ് സിനിമ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News