IFFK 2022: പ്രണയം വിരഹം സൗഹൃദം സിനിമ.... ചലച്ചിത്രമേളയിൽ ആറാടി സിനിമപ്രേമികൾ!!!

അനന്തപുരിയെ നിറച്ചാർത്തിലാറാടിക്കുന്ന ടാഗോറിലെയും നിശാഗന്ധിയിലെയും ചെറുകൈവരികൾക്ക് പുറത്തിരുന്ന് സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സിനിമാസ്വാദകർ..... 

Written by - Abhijith Jayan | Edited by - Sheeba George | Last Updated : Mar 22, 2022, 05:52 PM IST
  • സിനിമകൾക്കപ്പുറം സൗഹൃദങ്ങളുടെയും പ്രണയത്തിന്‍റയും കലയുടെയുമൊക്കെ വേദിയായി മാറുന്നുണ്ട് തലസ്ഥാനത്തിന്‍റെ സിനിമ കൊട്ടകകൾ...,!
IFFK 2022: പ്രണയം വിരഹം സൗഹൃദം സിനിമ.... ചലച്ചിത്രമേളയിൽ ആറാടി സിനിമപ്രേമികൾ!!!

IFFK 2022: അനന്തപുരിയെ നിറച്ചാർത്തിലാറാടിക്കുന്ന ടാഗോറിലെയും നിശാഗന്ധിയിലെയും ചെറുകൈവരികൾക്ക് പുറത്തിരുന്ന് സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സിനിമാസ്വാദകർ..... 

കഴിഞ്ഞ രണ്ട് വർഷങ്ങളിലും കോവിഡ് മഹാമാരി സംഹാര താണ്ഡവമാടിയപ്പോൾ നഷ്ടപ്പെട്ടു പോയ പഴയകാല പ്രതാപത്തിലേക്ക് മേള പൂർണ്ണ അർഥത്തിൽ മടങ്ങിയെത്തിട്ടുണ്ടെന്ന് വേദികളിലെ കാഴ്ചകൾ പറഞ്ഞു തരുന്നുണ്ട്. സിനിമകൾക്കപ്പുറം സൗഹൃദങ്ങളുടെയും പ്രണയത്തിന്‍റയും കലയുടെയുമൊക്കെ വേദിയായി മാറുന്നുണ്ട് തലസ്ഥാനത്തിന്‍റെ സിനിമ കൊട്ടകകൾ...,!

രാജ്യാന്തര ചലച്ചിത്രമേളയുടെ 26-ാമത് പതിപ്പ് വർണ്ണശബളമായി കൊടിയേറിയപ്പോൾ മുതൽ തുടങ്ങിയതാണ് സിനിമപ്രേമികളായ ഡെലിഗേറ്റുകളുടെ ആഘോഷം. ഇന്നീ നിമിഷം വരെയും ആവേശം ചോരാതെ, സിനിമകൾ കണ്ട്, പുതിയ സൗഹൃദങ്ങൾ സ്ഥാപിച്ച് പഴയ കൂട്ടുകാരോട് സല്ലപിച്ച് കളിതമാശകൾ പറഞ്ഞ് പാട്ടുപാടി മറ്റുള്ളവരെ കൊണ്ട് പാടിപ്പിച്ചൊക്കെ സിനിമവേദികളെ സജീവമാക്കുകയാണ് ഏവരും. 

കഴിഞ്ഞ രണ്ട് കൊല്ലവും പരസ്പരം കാണാൻ കഴിയാതിരുന്ന നിരവധി പേരുണ്ട് ഇക്കൂട്ടത്തിൽ. അവരെല്ലാം വീണ്ടുമൊരു മരച്ചില്ലയിൽ ഒരു കുടക്കീഴിൽ കണ്ടുമുട്ടി ഒത്തുകൂടി കൊണ്ട് പഴയകാല ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. ...

ടാഗോർ തിയ്യേറ്ററിലെ പ്രവേശന കവാടം മുതൽ രണ്ട് വരികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മതിൽ കെട്ടിന് പുറത്തിരുന്ന് സിനിമപ്രേമികൾ പങ്കുവയ്ക്കുന്നത് പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും സു:ഖദു:ഖത്തിന്‍റെയുമെല്ലാം ആഴത്തിലുള്ള കഥകളാണ്.... പ്രണയം പൂക്കുന്നിടമായി സിനിമവേദികൾ മാറുന്നതോടൊപ്പം തീവ്രമായ സൗഹൃദങ്ങളും മേള സമ്മാനിക്കുന്നുണ്ട്. 

കേരളത്തിന്‍റെ വടക്കേയറ്റത്ത് നിന്ന് തെക്കേയറ്റത്തെത്തി ഐ.എഫ്.എഫ്.കെയുടെ എട്ടു ദിനരാത്രങ്ങളിൽ മാത്രം കണ്ടുമുട്ടുന്ന സൗഹൃങ്ങളും മേളയുടെ മുഖ്യസവിശേഷതയാണ്. സായാഹ്നങ്ങളിലും രാത്രികളിലും വയലിന്‍, ഗിറ്റാർ, തബല തുടങ്ങിയ വാദ്യോപകരണങ്ങളുടെ സഹായത്തോടെ പാട്ടുപാടി സംഘം ചേർന്ന് യുവതീ യുവാക്കൾ അവതരിപ്പിക്കുന്ന ചെറുപരിപാടികൾക്കുമുണ്ട് വൻ പ്രേഷകപങ്കാളിത്തം. അങ്ങനെഅത്യധികം ആവേശത്തോടെ വേദികൾ സജീവമാകുമ്പോൾ മേളയിൽ 'ആറാടാനെ'ത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്...... 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News