IFFK 2022 : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം; ഇല്ലെങ്കിൽ സർക്കാരിന് കേരളം മാപ്പ് നൽകില്ല; മന്ത്രിയെ വേദിയിലിരുത്തി വിമർശനവുമായി ടി. പത്മനാഭൻ

സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തിയാണ് ടി പത്മനാഭൻ റിപ്പോർട്ട് പുറത്ത് വിടാത്തതിന് വിമർശനം ഉന്നയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Mar 25, 2022, 08:19 PM IST
  • ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ തയ്യറാകണം.
  • ഇല്ലെങ്കിൽ ഭാവി കേരളം സർക്കാരിന് മാപ്പ് നൽകില്ലയെന്ന് ടി പത്മനാഭൻ പറഞ്ഞു.
  • നടിയെ ആക്രമിച്ച കേസിൽ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് പത്മനാഭൻ സമാപന ചടങ്ങിൽ സർക്കാരിനോടായി ആവശ്യപ്പെടുകയും ചെയ്തു.
IFFK 2022 : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം; ഇല്ലെങ്കിൽ സർക്കാരിന് കേരളം മാപ്പ് നൽകില്ല; മന്ത്രിയെ വേദിയിലിരുത്തി വിമർശനവുമായി ടി. പത്മനാഭൻ

തിരുവനന്തപുരം : ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തതിനെതിരെ രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് സാഹത്യകാരൻ ടി പത്മനാഭൻ. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തിയാണ് ടി പത്മനാഭൻ റിപ്പോർട്ട് പുറത്ത് വിടാത്തതിന് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. 

ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ തയ്യറാകണം. ഇല്ലെങ്കിൽ ഭാവി കേരളം സർക്കാരിന് മാപ്പ് നൽകില്ലയെന്ന് ടി പത്മനാഭൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് പത്മനാഭൻ സമാപന ചടങ്ങിൽ സർക്കാരിനോടായി ആവശ്യപ്പെടുകയും ചെയ്തു.

ALSO READ : IFFK 2022 : രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങ് നിശാഗന്ധിയിൽ; ചിത്രങ്ങൾ കാണാം

ഇത്തവണത്തെ IFFK സ്ത്രീകളുടെ വിജയം ഉദ്ഘോഷിക്കുന്ന മേളയാണ്. നടി ഭാവനയെ ചലിച്ചിത്ര വേദിയിൽ എത്തിച്ചത് അഭിനന്ദാർഹമാണെന്ന് പത്മനാഭൻ കൂട്ടിച്ചേർത്തു. 

അതേസമയം പത്മനാഭന്റെ വിമർശനത്തിന് ഉടൻ വകുപ്പ് മന്ത്രി മറുപടി നൽകുകയും ചെയ്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നിയമം കൊണ്ടുവരുമെന്ന് സജി ചെറിയാൻ ഉറപ്പ് നൽകി. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News