കന്യകാത്വം സ്ത്രീക്കു മാത്രമാണോ? പുരുഷന്‍റെ കന്യകാത്വം എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന് അമിതാഭ്ബച്ചന്‍

സമൂഹത്തില്‍ സ്ത്രീകളെ മാത്രമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍.സ്ത്രീക്ക് മാത്രമേയുള്ളോ കന്യകാത്വം ,പുരുഷനോട് ഇക്കാര്യം എന്തുകൊണ്ട് ചോദിക്കുന്നില്ലെന്നും താരം. പുതിയ ചിത്രമായ പിങ്കിന്‍റെ പ്രചരണ പരിപാടിക്കിടയിലാണ് ബച്ചന്‍റെ പരാമര്‍ശം.

Last Updated : Sep 19, 2016, 06:54 PM IST
കന്യകാത്വം സ്ത്രീക്കു മാത്രമാണോ? പുരുഷന്‍റെ കന്യകാത്വം എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന് അമിതാഭ്ബച്ചന്‍

ഡല്‍ഹി: സമൂഹത്തില്‍ സ്ത്രീകളെ മാത്രമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍.സ്ത്രീക്ക് മാത്രമേയുള്ളോ കന്യകാത്വം ,പുരുഷനോട് ഇക്കാര്യം എന്തുകൊണ്ട് ചോദിക്കുന്നില്ലെന്നും താരം. പുതിയ ചിത്രമായ പിങ്കിന്‍റെ പ്രചരണ പരിപാടിക്കിടയിലാണ് ബച്ചന്‍റെ പരാമര്‍ശം.

നിങ്ങള്‍ ഒരു പെണ്ണിനോട് കന്യകയാണോ എന്നു ചോദിക്കുന്നെങ്കില്‍ അത് ആണിനോടും കാണിക്കാനുള്ള ആര്‍ജവം കാണിക്കണം. സ്ത്രീകളോട് മാത്രമാണ് നമ്മള്‍ ഇത് ചോദിക്കുന്നത്. പുരുഷന്മാരോട് ഇത്തരമൊരു ചോദ്യം ചോദിക്കാന്‍ മുതിരാത്തത് എന്തുകൊണ്ടാണെന്നും അമിതാഭ് ബച്ചന്‍ ചോദിച്ചു. 

അനിരുദ്ധ് റോയ് ചൗധരി സംവിധാനം ചെയ്ത പിങ്ക് മികച്ച പ്രതികരണം നേടി . ഈ ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന മൂന്ന് പെണ്‍കുട്ടികള്‍, അവരുടെ അതിജീവനവും പോരാട്ടം എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം. തപ്സി പന്നു, കീര്‍ത്തി കുല്‍ഹാരി, ആന്‍ഡ്രിയ ടാരിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അമിതാഭിന്‍റെ ഭാര്യ ജയാ ബച്ചനും അഭിനയിക്കുന്നുണ്ട്.

Trending News