'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യുടെ ഔദ്യോഗിക ടീസര്‍ പുറത്തിറക്കി

ഇതില്‍ തൃശൂര്‍ക്കാരനായ ഒരു അച്ചായനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.  

Last Updated : Aug 19, 2019, 01:38 PM IST
'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'യുടെ ഔദ്യോഗിക ടീസര്‍ പുറത്തിറക്കി

മോഹന്‍ലാലിന്‍റെ പുതിയ ചിത്രമാണ് 'ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന'. ഇതില്‍ തൃശൂര്‍ക്കാരനായ ഒരു അച്ചായനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. 

ഈ ചിത്രത്തിന്‍റെ ഔദ്യോഗിക ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാലിന്‍റെ ഫെയ്സ്ബുക്ക്‌ പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. 

വീഡിയോ കാണാം:

ടീസര്‍ വീഡിയോയിലുള്ളത് ചൈനീസ് ഭാഷയില്‍ തല്ലുപിടിക്കുന്ന ഇട്ടിമാണിയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

നവാഗതനായ ജോജു, ജിബി എന്നിവരാണ്‌ ഇട്ടിമാണിയുടെ സംവിധായകര്‍. ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മോഹന്‍ലാലിനൊപ്പം ഹണി റോസ്, ഹരീഷ് കണാരന്‍, സിദ്ദീഖ്, ധര്‍മജന്‍ ബോള്‍ഗാട്ടി, അജു വര്‍ഗീസ്‌ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

Trending News