നവംബറിൽ തിയേറ്റർ പ്രദർശനത്തിനൊരുങ്ങി (Theatre Release) മലയാള ചിത്രം ജാൻ.എ.മൻ (Janeman). മലയാളത്തിന്റെ യുവതാരനിര അണിനിരക്കുന്ന ഫുള്‍ ടൈം കോമഡി എന്റര്‍ടെയ്‌നറാണ് (Comedy Entertainer) ജാന്‍.എ.മന്‍. ലാൽ, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണിത്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് സിനിമാ നിർമ്മിക്കുന്നത്. സലാം കുഴിയിൽ, ജോൺ P എബ്രഹാം എന്നിവരാണ് സഹനിർമ്മാതക്കൾ.
ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ബിജിബാലാണ്. എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.
അതേസമയം സർക്കാർ നിർദേശമനുസരിച്ച് 25ന് തന്നെ തിയേറ്ററുകൾ തുറക്കുമെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പ്രദർശനം. ബുധനാഴ്ച ഇതര ഭാഷ സിനിമകളോടെയാകും പ്രദർശനം ആരംഭിക്കുക.
ദുൽഖര്‍ സല്‍മാന്‍റെ (Dulquer Salmaan) കുറുപ്പ് നവംബർ 12നും, 25ന് സുരേഷ് ഗോപിയുടെ (Suresh Gopi) കാവലും പ്രദർശനത്തിന് എത്തുമെന്ന് ഫിയോക്ക് ഭാരവാഹികൾ കൊച്ചിയില്‍ ചേര്‍ന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചാർജ് വർധനയില്ലന്നും ഫിയോക്ക് ഭാരവാഹികൾ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാൽ-പ്രിയദർശൻ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും ഫിയോക്ക് ഭാരവാഹികള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...