John Paul Last Rites : ജോൺപോളിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിന് ശേഷം നാളെ സംസ്‌കരിക്കും

വൈകിട്ട് മൂന്ന് മണിയോടെ എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന ചർച്ചിലെത്തിച്ചാണ് അന്ത്യ ശുശ്രൂക്ഷകൾ നൽകി സംസ്കരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 23, 2022, 05:48 PM IST
  • വൈകിട്ട് മൂന്ന് മണിയോടെ എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന ചർച്ചിലെത്തിച്ചാണ് അന്ത്യ ശുശ്രൂക്ഷകൾ നൽകി സംസ്കരിക്കുന്നത്.
  • രാവിലെ 8 മണിയ്ക്ക് ലിസി ഹോസ്പിറ്റലിൽ നിന്നും പൊതു ദർശനത്തിനായി എറണാകുളം ടൗൺ ഹാളിൽ എത്തിക്കും.
  • തുടർന്ന് 11 മണി വരെ പൊതു ദർശനത്തിന് വെച്ച ശേഷം എറണാകുളം സൗത്ത് കാരക്കാ മുറി ചവറ കൾച്ചറൽ സെന്ററിലും വസതിയായ മരട് കൊട്ടാരം എൻക്ളേവിലും എത്തിച്ച് ആദരാജലികൾ അർപ്പിക്കും.
John Paul Last Rites : ജോൺപോളിന്റെ ഭൗതിക ശരീരം പൊതു ദർശനത്തിന് ശേഷം നാളെ സംസ്‌കരിക്കും

കൊച്ചി : അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിന്റെ ഭൗതിക ശരീരം നാളെ, ഏപ്രിൽ 24 പൊതു ദർശനത്തിന് ശേഷം സംസ്‌കരിക്കും. വൈകിട്ട് മൂന്ന് മണിയോടെ എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന ചർച്ചിലെത്തിച്ചാണ് അന്ത്യ ശുശ്രൂക്ഷകൾ നൽകി സംസ്കരിക്കുന്നത്. രാവിലെ 8 മണിയ്ക്ക് ലിസി ഹോസ്പിറ്റലിൽ നിന്നും പൊതു ദർശനത്തിനായി എറണാകുളം ടൗൺ ഹാളിൽ എത്തിക്കും. തുടർന്ന് 11 മണി വരെ പൊതു ദർശനത്തിന് വെച്ച ശേഷം എറണാകുളം സൗത്ത് കാരക്കാ മുറി ചവറ കൾച്ചറൽ സെന്ററിലും വസതിയായ മരട് കൊട്ടാരം എൻക്ളേവിലും എത്തിച്ച് ആദരാജലികൾ അർപ്പിക്കും.

ഇന്ന് , ഏപ്രിൽ 23 നാണ്  തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. രണ്ട് മാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു.  ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ നേതൃത്വത്തിലുള്ള ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ടീമും ഉണ്ടായിരുന്നു.

നൂറിലധികം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥയെഴുതിയിട്ടുണ്ട്. പ്രണയ മീനുകളുടെ കടലാണ് അവസാനമായി തിരക്കഥ രചിച്ച ചിത്രം. ചാമരം, തേനും വയമ്പും, സന്ധ്യ മയങ്ങും നേരം, ഇത്തിരി പൂവേ ചുവന്ന പൂവേ, ഇണ,അവിടത്തെപ്പോലെ ഇവിടെയും,ഓർമയ്ക്കായ്, കാതോടു കാതോരം,ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം,പുറപ്പാട്, ഒരു യാത്രാമൊഴി,ഉത്സവപ്പിറ്റേന്ന്, ആലോലം, തുടങ്ങി സിനിമ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു.

അദ്ദേഹത്തിന്റെ സിനിമ  ചരിത്രം മലയാള സിനിമയുടെ ചരിത്രം കൂടിയാണ്. കാനറാ ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് മുഴുവൻസമയ തിരക്കഥാകൃത്തായി അദ്ദേഹം മാറിയത്. 1980 ത് മുതൽ മലയാളികളെ വിസ്മയിപ്പിച്ച നൂറോളം തിരക്കഥകൾ അദ്ദേഹം എഴുതി. ഓരോ തലമുറയ്ക്കും വ്യത്യസ്തമായി സമീപിക്കാൻ കഴിയുന്ന തിരക്കഥാകൃത്ത്‌ കൂടിയായിരുന്നു ജോൺ പോൾ.

കൊച്ചിയിലെ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. സംവിധായകൻ ഭരതൻ,ഐ.വി.ശശി, കെ.എസ്.സേതുമാധവൻ,കമൽ, മോഹൻ, ജോഷി, പി.എൻ. മേനോൻ,പി.ജി.വിശ്വംഭരൻ,  സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു. ഭരതനൊപ്പമാണ് ഏറ്റവും കൂടുതൽ തിരക്കഥകൾ എഴുതിയത്. സിനിമാ സാംസ്കാരിക മേഖലയിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News