ലോക സിനിമയെ തന്നെ ഉദ്യോഗത്തിൻറെ മുൾമുനയിൽ നിർത്തിച്ച് കളഞ്ഞ ജുറാസ്സിക് സിനിമാ പരമ്പരയിലെ അവസാന ചിത്രം ഉടൻ എത്തുന്നു. നിലവിലെ വിവരങ്ങൾ പ്രകാരം ജൂൺ 10-നാണ് ചിത്രം റിലീസ്സിന് എത്തുന്നത്. കണക്കുകൾ പ്രകാരം 165 മില്യൺ ആണ് ചിത്രത്തിൻറെ ആകെ നിർമ്മാണ ചിലവായി കണക്കാക്കിയിരിക്കുന്നത്.
കോളിൻ കോളിൻ ട്രെവോറോയുടെ സംവിധാനത്തിൽ ഫ്രാങ്ക് മാർഷൽ, പാട്രിക് ക്രൌളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആമ്പിലിൻ എൻറർടെയിനറിൻറെ ബാനറിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.
പഴയ ചിത്രങ്ങളിലെ ക്രിസ് പ്രാറ്റ്, ഇസബെല്ല സെർമോൺ, സാം നീൽ, ജെഫ് ഗോൾഡ്ബ്ലം, ലാറ ഡേൺ, ബ്രൈസ് ഡല്ലാസ് ,ഹൊവാർഡ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത് സസ്പെൻസ് നിറച്ച് ഇതിനോടകം ചിത്രത്തിൻറെ ഗംഭീര ട്രെയിലറും റിലീസായി.
ജുറാസ്സിക് പാർക്കിൻറെ തുടക്കം
1990-ൽ മൈക്കൽ ക്രൈറ്റൺ പ്രസിദ്ധീകരിച്ച ജുറാസ്സിക് പാർക്ക് എന്ന നോവലിനെയാസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗാണ് ജുറാസ്സിക് പാർക്ക് പരമ്പരയിലെ ആദ്യത്തെ ചിത്രം സംവിധാനംചെയ്തത്. ഐസ്‌ല നെബുലാർ എന്ന സാങ്കല്പികദ്വീപിൽ, ക്ലോണിങ്ങിനാൽ ഉണ്ടാക്കിയെടുത്ത ദിനോസാറുകളെയുൾപ്പെടുത്തി, ജോൺ ഹാമ്മണ്ട് (റിച്ചാർഡ് ആറ്റൻബറോ) നിർമ്മിച്ച തീം പാർക്കിലേക്ക്, ഒരുസംഘം ശാസ്ത്രജ്ഞൻമാർ സന്ദർശിക്കാൻവരുന്നതും,ഒരട്ടിമറിയാൽ കൂടുകളിൽനിന്നു പുറത്തേയ്ക്കിറങ്ങുന്ന ദിനോസാറുകളിൽനിന്നു ശാസ്ത്രജ്ഞന്മാർ രക്ഷപ്പെടുന്നതുമാണു കഥ.
പിന്നീട് ദി ലോസ്റ്റ് വേൾഡ്: ജുറാസ്സിക് പാർക്ക് (1997), ജുറാസ്സിക് പാർക്ക് III (2001) ജുറാസ്സിക് വേൾഡ് (2015) ,ജുറാസ്സിക് വേൾഡ് ഫാളൻ കിങ്ഡം (2018)
എന്നിവയാണ് സീരിസിലെ മറ്റ് ചിത്രങ്ങൾ
ആദ്യ ജുറാസ്സിക് പാർക്ക് ചിത്രത്തിന് ഏകദേശം 91.5 കോടി ഡോളറായിരുന്നു വരുമാനം. 1997-ൽ ടൈറ്റാനിക്ക് (ചലച്ചിത്രം) പുറത്തിറങ്ങുന്നതുവരെ വരുമാനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു. 1994-ൽ ഈ ചിത്രം നാമനിർദ്ദേശംചെയ്യപ്പെട്ട മൂന്നു വിഭാഗങ്ങളിലും ഓസ്‌കാർ അവാർഡ് നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...